മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സില്‍ 'എവരിഡേ ഡയമണ്ട് ഫെസ്റ്റി'ന് തുടക്കം
text_fieldsറിയാദ്: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സില്‍ 'എവരിഡേ ഡയമണ്ട് ഫെസ്റ്റ്' ആരംഭിച്ചു. എല്ലാ പ്രായത്തിലുള്ള ഉപഭോക്താക്കള്‍ക്കും ആദ്യമായി ഡയമണ്ട് വാങ്ങുന്ന ഉപഭോക്താക്കള്‍ക്കും അനുയോജ്യമായ ഡയമണ്ട് ആഭരണങ്ങൾ മിതമായ വിലയില്‍ ഉപഭോക്താക്കൾക്ക് ലഭ്യമാണെന്ന് വാർത്താക്കുറിപ്പിൽ അറിയിച്ചു.
മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്റെ എല്ലാ ഷോറൂമുകളിലും ഡയമണ്ട് ആഭരണശേഖരം 1,030 സൗദി റിയാല്‍ മുതല്‍ ലഭ്യമാകും. മലബാറിന്റെ സിഗ്നേച്ചര്‍ ഡയമണ്ട് ജ്വല്ലറി ശേഖരത്തില്‍നിന്നുള്ള ആഭരണങ്ങളായ 'മൈന്‍' ഉൾപ്പെടെ എവരിഡേ ഡയമണ്ട് ഫെസ്റ്റിൽ പ്രകൃതിദത്ത ഡയമണ്ട് ആഭരണങ്ങളെ മിതമായ നിരക്കിലും ലഭ്യമാക്കുന്നു. ക്ലാസിക് ശ്രേണിക്കൊപ്പം, അതിമനോഹരമായ വജ്രങ്ങള്‍ പതിച്ച ആഭരണങ്ങളുടെ വലിയ ശേഖരം ഉള്‍ക്കൊള്ളുന്ന എവരിഡേ ഡയമണ്ട് ഫെസ്റ്റ്, ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ക്കൊപ്പം, ഡെയ്ലി ഓഫിസ് വെയറിനും പാര്‍ട്ടി വെയറിനുമെല്ലാം ഇണങ്ങുന്ന വ്യത്യസ്തങ്ങളായ ആഭരണങ്ങളും പ്രദാനം ചെയ്യുന്നു. സ്വർണം പോലെതന്നെ അമൂല്യ നിക്ഷേപമാണ് ഡയമണ്ട്സ്.
മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിലെ എല്ലാ ഡയമണ്ട്സും 28 ആന്തരിക ഗുണനിലവാര പരിശോധനകള്‍ക്ക് വിധേയമാക്കുന്നതിനൊപ്പം, മികച്ച വിനിമയമൂല്യവും ഗ്യാരണ്ടീഡ് ബയ്ബാക്കും ഉറപ്പുനല്‍കുന്നു. മലബാര്‍ പ്രോമിസിന്റ ഭാഗമായി, സര്‍ട്ടിഫൈഡ് ഡയമണ്ട്സ്, സൗജന്യ ലൈഫ് ടൈം മെയിന്റനന്‍സ്, 15 ദിവസത്തിനുള്ളില്‍ ജ്വല്ലറി എക്സ്ചേഞ്ച് എന്നിവയും ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്നു.
പ്രകൃതിദത്ത വജ്രങ്ങള്‍ കണ്ടെടുക്കുന്ന രാജ്യങ്ങളിലെ വിവിധ സമൂഹങ്ങള്‍, പരിസ്ഥിതി, ജനങ്ങള്‍ എന്നിവയുടെ നന്മയും പുരോഗതിയും ഉറപ്പുവരുത്തുന്നതിലൂടെ, ലോകത്തിനുതന്നെ ഗുണകരമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഈ സഹകരണത്തിലൂടെ സാധിക്കും. 'എവരിഡേ ഡയമണ്ട് ഫെസ്റ്റ്' പ്രകൃതിദത്ത വജ്രങ്ങളുടെ എല്ലാ സൗന്ദര്യവും ഗുണനിലവാരവും ഉള്‍ക്കൊള്ളുന്നതിനൊപ്പം, അവ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവര്ക്കും പ്രാപ്യമാക്കുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.