ഓരോരുത്തരും സ്വന്തം അംബാസഡർമാരാവണം –ഡോ. അബ്ദുസ്സലാം ഉമർ
text_fieldsജിദ്ദ: പ്രവാസലോകത്ത് വർഷങ്ങളോളം കഷ്ടപ്പെട്ട് മറ്റുള്ളവർക്കായി മാത്രം ജീവിതം തീർത്ത പ്രവാസി ഒരിക്കലും സ്വന്തം നേട്ടത്തിനും സമയത്തിനും സമയം കണ്ടെത്താറില്ലെന്നും ജീവിതത്തിെൻറ വലിയൊരു ഭാഗവും പ്രവാസ ലോകത്തു ചെലവഴിക്കുമ്പോൾ ഇത്തരക്കാർ സ്വന്തം നേട്ടത്തിനും പുരോഗതിക്കും കൂടി സമയം കണ്ടെത്തണമെന്നും റിയാദിലെ കിങ് സഊദ് യൂനിവേഴ്‌സിറ്റി പ്രഫസർ ഡോ. അബ്ദുസ്സലാം ഉമർ പറഞ്ഞു.
ഒരുനേരത്തെ നല്ല ഭക്ഷണം പോലും കഴിക്കാത്ത നിരവധി പ്രവാസികളെ കാണാം. സമ്പാദ്യത്തിൽ നിന്നും അൽപ്പം സ്വന്തത്തിനുവേണ്ടി മാറ്റിവെക്കണമെന്നും ഓരോരുത്തരും സ്വന്തത്തിെൻറ അംബാസഡർമാരാകണമെന്നും അദ്ദേഹം പറഞ്ഞു.ജിദ്ദയിലെ അംബാസഡർ ടാലൻറ് അക്കാദമിയിൽ നൽകിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചീഫ് ഫാക്കൽറ്റിയും മെൻററുമായ നസീർ ബാവ കുഞ്ഞു അധ്യക്ഷത വഹിച്ചു.
കബീർ കൊണ്ടോട്ടി, ഷാഹിദ് മലയിൽ, സുബൈർ പട്ടിക്കാട്, അരുവി മോങ്ങം, അബ്ദുൽ ഖാദർ പൂക്കാവിൽ, കരീം മഞ്ചേരി തുടങ്ങിയവർ സംസാരിച്ചു. മുസ്തഫ കെ.ടി. പെരുവള്ളൂർ, മുജീബ് പാറക്കൽ എന്നിവർ നേതൃത്വം നൽകി. നഷ്‌രിഫ് സ്വാഗതവും അൻവർ സാദത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.