റഹീമിന്റെ മോചനത്തിന് സാധ്യമായതെല്ലാം ചെയ്യണം -മുനവ്വറലി തങ്ങൾ
text_fieldsറിയാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറൂഖ് കോടമ്പുഴ സ്വദേശി എം.പി. റഹീമിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധ്യമായതെല്ലാം ചെയ്യണമെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ആഹ്വാനം ചെയ്തു.
34 കോടി രൂപയാണ് റഹീമിന്റെ മോചനത്തിനാവശ്യമായ തുക. നമ്മൾ ഒരുമിച്ച് നിന്നാൽ സാധ്യമാവാത്ത ഒന്നുമില്ല. റഹീമിന്റെ ഉമ്മയുടെ കണ്ണീരൊപ്പാൻ നമ്മൾ കൈകോർക്കണം. കെ.എം.സി.സി യുടെ പ്രവർത്തകന്മാർ ഈ ദൗത്യം ഏറ്റെടുക്കണം.
കെ.എം.സി.സി സെൻട്രൽ കമ്മിറ്റി നടത്തിയ ഇഫ്താർ സംഗമത്തിൽ സംബന്ധിക്കാൻ റിയാദിലെത്തിയ തങ്ങൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. കുറഞ്ഞ ദിവസങ്ങളാണ് ബാക്കിയുള്ളതെന്നും കിട്ടാവുന്ന പരമാവധി പണം സ്വരൂപിക്കാൻ ലോകത്തുള്ള മുഴുവൻ മനുഷ്യസ്നേഹികളും കൈകോർക്കണമെന്നും തങ്ങൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.