ഏവിയേഷൻ കൊള്ളക്കെതിരെ പ്രതിഷേധിക്കുക –കോഴിക്കോട് കെ.എം.സി.സി
text_fieldsറിയാദ്: അമിത വിമാന യാത്രാനിരക്ക്, ഗൾഫ് സെക്ടറുകളിൽ ഒരു മുന്നറിയിപ്പുമില്ലാതെ നിരന്തരം വിമാനങ്ങൾ റദ്ദാക്കൽ, മുൻകാലങ്ങളെ അപേക്ഷിച്ച് വിമാന ഇന്ധനത്തിന്റെ വിലയും ജോലിക്കാരുടെ എണ്ണത്തിൽ കുറവും വരുത്തിയിട്ടും വെക്കേഷൻ കാലയളവിൽ പ്രവാസികളോട് അമിത നിരക്ക് ഈടാക്കുന്ന സമീപനം അവസാനിപ്പിക്കാൻ കേന്ദ്രസംസ്ഥാന സർക്കാറുകളുടെ ഇടപെടൽ വേണമെന്ന് കോഴിക്കോട് റിയാദ് കെ.എം.സി.സി ജില്ല കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. റിയാദ് സെൻട്രൽ കമ്മിറ്റിയുടെ കെ.എം.സി.സി ഇടക്കാല മെമ്പർഷിപ് കാമ്പയിന്റെ ഭാഗമായി മണ്ഡലം കമ്മിറ്റികളുമായി സഹകരിച്ചും നേരിട്ട് പ്രവർത്തകരുമായി ക്യാമ്പുകൾ നടത്തിയും മെമ്പർഷിപ് വിതരണം വൻ വിജയമാക്കാനും സാധാരണ പ്രവാസി സമൂഹം നേരിടുന്ന വിഷയങ്ങളിൽ സജീവ ഇടപെടലുകൾ നടത്താനും തീരുമാനമായി.
യോഗത്തിൽ ജില്ല പ്രസിഡൻറ് സുഹൈൽ അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു. സീനിയർ അംഗം അബ്ദുൽ റസാഖ് മയങ്ങിൽ ഉദ്ഘാടനം ചെയ്തു. കമ്മിറ്റി ഭാരവാഹികളായ റഷീദ് പടിയങ്ങൽ, കുഞ്ഞോയി കോടമ്പുഴ, ലത്തീഫ് മടവൂർ, അബ്ദുൽ ഖാദർ കാരന്തൂർ, അബ്ദുൽ ഗഫൂർ എസ്റ്റേറ്റ്മുക്ക്, മനാഫ് മണ്ണൂർ, മുജീബ് മൂത്താട്ട്, ഫൈസൽ പൂനൂർ, നാസർ കൊടിയത്തൂർ, ഷൗക്കത്ത് പന്നിയങ്കര, ബഷീർ കൊളത്തൂർ, സഫറുല്ല കൊയിലാണ്ടി, ഷഹീർ കല്ലമ്പാറ, സെയ്തു മീഞ്ചന്ത എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി ജാഫർ സാദിഖ് പുത്തൂർമഠം സ്വാഗതവും റാഷിദ് ദയ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.