Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്ര​വാ​സി ക്ഷേ​മ​നി​ധി...

പ്ര​വാ​സി ക്ഷേ​മ​നി​ധി അം​ശാ​ദാ​യ​ത്തി​ലെ അ​മി​ത​പി​ഴ പി​ൻ​വ​ലി​ക്ക​ണം -ന​വ​യു​ഗം

text_fields
bookmark_border
പ്ര​വാ​സി ക്ഷേ​മ​നി​ധി അം​ശാ​ദാ​യ​ത്തി​ലെ അ​മി​ത​പി​ഴ പി​ൻ​വ​ലി​ക്ക​ണം -ന​വ​യു​ഗം
cancel
camera_alt

ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി തു​ഖ്​​ബ മേ​ഖ​ല ബെ​ൻ​സി മോ​ഹ​ൻ സ​മ്മേ​ള​നം ബെ​ൻ​സി മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു 

Listen to this Article

അ​ൽ​ഖോ​ബാ​ർ: പ്ര​വാ​സി ക്ഷേ​മ​നി​ധി​യി​ൽ ചേ​ർ​ന്ന​വ​ർ മാ​സം​തോ​റു​മു​ള്ള അം​ശാ​ദാ​യം അ​ട​ക്കു​ന്ന​തി​ന് കാ​ല​താ​മ​സം വ​രു​ത്തി​യാ​ൽ അ​മി​ത​പി​ഴ ഈ​ടാ​ക്കു​ന്ന നി​യ​മം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി തു​ഖ്​​ബ മേ​ഖ​ല സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു​വ​രെ അ​മി​ത പി​ഴ തു​ക അ​ട​ച്ച​വ​ർ​ക്ക്, അ​പ്ര​കാ​രം അ​ട​ച്ച അ​ധി​ക തു​ക, ഇ​നി അ​ട​ക്കാ​നു​ള്ള അം​ശാ​ദാ​യ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ൽ​ക​ണ​മെ​ന്നും പ്ര​മേ​യം ആ​വ​ശ്യ​പ്പെ​ട്ടു.

ഖോ​ബാ​ർ റ​ഫ ഓ​ഡി​റ്റോ​റി​യ​ത്തി​ലെ ക്ഷേ​മ​രാ​ജു ന​ഗ​റി​ൽ ന​ട​ന്ന മേ​ഖ​ല സ​മ്മേ​ള​നം പ്രി​ജി കൊ​ല്ലം, സ​ര​ള ഉ​തു​പ്പ്, സി​റാ​ജ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട പ്രി​സീ​ഡി​യം നി​യ​ന്ത്രി​ച്ചു. സ​ന്തോ​ഷ് അ​നു​ശോ​ച​ന പ്ര​മേ​യ​വും ജ​യ​ച​ന്ദ്ര​ൻ ര​ക്ത​സാ​ക്ഷി പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു. കേ​ന്ദ്ര​ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ബെ​ൻ​സി മോ​ഹ​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

മേ​ഖ​ല സെ​ക്ര​ട്ട​റി ദാ​സ​ൻ രാ​ഘ​വ​ൻ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. വി​വി​ധ യൂ​നി​റ്റു​ക​ളെ പ്ര​തി​നി​ധാ​നം​ചെ​യ്ത് സു​റു​മി ന​സീം, രാ​ജേ​ഷ്, റ​ഷീ​ദ്, സാ​ജ​ൻ, ഷി​ബു ശി​വാ​ല​യം എ​ന്നി​വ​ർ റി​പ്പോ​ർ​ട്ട് ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. കേ​ന്ദ്ര​ഭാ​ര​വാ​ഹി​ക​ളാ​യ ഷാ​ജി മ​തി​ല​കം, ഷി​ബു​കു​മാ​ർ, മ​ഞ്ജു മ​ണി​ക്കു​ട്ട​ൻ, ബി​ജു വ​ർ​ക്കി, നി​സ്സാം കൊ​ല്ലം, വി​നീ​ഷ്, ത​മ്പാ​ൻ ന​ട​രാ​ജ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ​ത്മ​നാ​ഭ​ൻ മ​ണി​ക്കു​ട്ട​ൻ സ​മ്മേ​ള​ന​ത്തി​ന്റെ ഔ​ദ്യോ​ഗി​ക പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. പ്ര​ഭാ​ക​ര​ൻ സ്വാ​ഗ​ത​വും ദാ​സ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. 28 അം​ഗ​ങ്ങ​ള​ട​ങ്ങി​യ പു​തി​യ മേ​ഖ​ല ക​മ്മി​റ്റി​യെ സ​മ്മേ​ള​നം തി​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NavayugamPravasi Welfare FundExcessive fines
Next Story