Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2022 10:14 AM IST Updated On
date_range 17 March 2022 10:18 AM ISTമൂന്നു മക്കളെ കൊലപ്പെടുത്തിയ സ്വദേശിയുടെ വധശിക്ഷ നടപ്പാക്കി
text_fieldsbookmark_border
ജിദ്ദ: മക്കയിൽ മൂന്നു പെൺമക്കളെ അറുത്ത് കൊലപ്പെടുത്തിയ സ്വദേശി പൗരന്റെ വധശിക്ഷ നടപ്പാക്കി. ബന്ദർ ബിൻ മുഹമ്മദ് അൽസഹ്റാനി എന്ന സ്വദേശി പൗരന്റെ വധശിക്ഷയാണ് ബുധനാഴ്ച നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ആറ്, നാല്, രണ്ട് വയസ്സുള്ള മൂന്നു പെൺകുട്ടികളെ കത്തി ഉപയോഗിച്ച് ദാരുണമായി കൊലപ്പെടുത്തിയെന്നതാണ് ഇയാൾക്കെതിരെയുള്ള കുറ്റം.
ക്രിമിനൽ കോടതി ഇയാൾക്കെതിരെ വധശിക്ഷ വിധിച്ചു. അപ്പീൽ കോടതിയും സുപ്രീംകോടതിയും അത് ശരിവെക്കുകയും ചെയ്തതായും ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. 2018 മക്കയിലെ ഹയ്യ് മലാവിയയിലാണ് പ്രദേശത്തെ നടുക്കിയ കൊലപാതകം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story