Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightട്രാ​ഫി​ക്​...

ട്രാ​ഫി​ക്​ പി​ഴ​ക​ൾ​ക്ക്​ ഇ​ള​വ്​; സ​മ​യ​പ​രി​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം - സൗ​ദി ട്രാ​ഫി​ക്​ വി​ഭാ​ഗം

text_fields
bookmark_border
transport ministry
cancel

റി​യാ​ദ്​: 2024 ഏ​പ്രി​ൽ 18ന് ​മു​മ്പു​ള്ള ട്രാ​ഫി​ക്​ പി​ഴ​ക​ൾ​ക്ക്​ 50 ശ​ത​മാ​നം ഇ​ള​വോ​ടെ പ​ണ​മ​ട​ക്കാ​നു​ള്ള പ്ര​ഖ്യാ​പി​ത സ​മ​യ​പ​രി​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് സൗ​ദി ട്രാ​ഫി​ക് ആ​വ​ശ്യ​പ്പെ​ട്ടു.

50 ശ​ത​മാ​നം കു​റ​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി​ക്കു​ള്ള കൗ​ണ്ട്ഡൗ​ൺ ആ​രം​ഭി​ച്ച​താ​യും ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ ആ​രം​ഭി​ച്ച് ഒ​ക്‌​ടോ​ബ​ർ 18 ാം തീ​യ​തി അ​വ​സാ​നി​ക്കു​ന്ന ആ​റു മാ​സ​ത്തെ സ​മ​യ​പ​രി​ധി​ക്ക് ഇ​നി ഏ​താ​നും ദി​വ​സ​ങ്ങ​ളെ ബാ​ക്കി​യു​ള്ളൂ​വെ​ന്നും ട്രാ​ഫി​ക്​ വ​കു​പ്പ്​ പ​റ​ഞ്ഞു.2024 ഏ​പ്രി​ൽ 18നാ​ണ്​ കു​മി​ഞ്ഞു​കൂ​ടി​യ ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ പി​ഴ അ​ട​ക്കു​ന്ന​തി​ൽ ഇ​ള​വ്​ ന​ട​പ്പാ​ക്കാ​ൻ ട്രാ​ഫി​ക്​ വ​കു​പ്പ്​ തു​ട​ങ്ങി​യ​ത്.

സ​ൽ​മാ​ൻ രാ​ജാ​വി​​ന്റെ​യും കി​രീ​ടാ​വ​കാ​ശി​യു​ടെ​യും നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്നാ​ണി​ത്. ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​ർ, താ​മ​സ​ക്കാ​ർ, സ​ന്ദ​ർ​ശ​ക​ർ, പൗ​ര​ന്മാ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ ഏ​പ്രി​ൽ18​ന്​ മു​മ്പ്​ ര​ജി​സ്റ്റ​ർ ചെ​യ്ത ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കു​ള്ള പി​ഴ​ക​ളി​ൽ 50 ശ​ത​മാ​നം ഇ​ള​വ് ല​ഭി​ക്കും. എ​ന്നാ​ൽ പൊ​തു​സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന കേ​സു​ക​ളി​ൽ ചു​മ​ത്തി​യ പി​ഴ​ക​ൾ​ക്ക്​ ഇ​ള​വ്​ ബാ​ധ​ക​മാ​കി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia NewsTraffic DepartmentFine Concession
News Summary - Exemption from traffic fines- Time limit should be taken as advantage- Saudi Traffic Department
Next Story