പ്രവാസി വെൽഫെയർ മധ്യമേഖല ഇഫ്താർ
text_fieldsപ്രവാസി വെൽഫെയർ മധ്യമേഖല ഇഫ്താർ സംഗമം
അൽ ഖോബാർ: പ്രവാസി വെൽഫെയർ മധ്യമേഖല കമ്മിറ്റി അഖ്റബിയ്യ സെന്ററിൽവെച്ച് പ്രവർത്തക സംഗമവും ഇഫ്താറും സംഘടിപ്പിച്ചു.ജനറൽ സെക്രട്ടറി താഹ ഹംസ അധ്യക്ഷത വഹിച്ചു. പ്രവാസി വെൽഫയർ പ്രതിനിധി എ.കെ. അസീസ് ഇഫ്താർ സന്ദേശം നൽകി.
രാജ്യത്ത് വർഗീയതയും വെറുപ്പും വ്യാപിച്ചുകൊണ്ടിരിക്കുമ്പോൾ സത്യത്തിലും നീതിക്കും അധിഷ്ഠിതമായുള്ള രാഷ്ട്രീയ ഇടപെടലുകളാണ് ഇന്ന് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. റീജനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഫൗസിയ എം. മൊയ്തീൻ, മെംബർമാരായ ആരിഫ ബക്കർ, അബ്ദുറഊഫ് എന്നിവർ പങ്കെടുത്തു.അനീസ്, ഷിബിലി, ഫർഹദ്, കുഞ്ഞുമുഹമ്മദ്, നിസാർ, ഫൈസൽ റഹ്മാൻ, ബക്കർ, അനീസ, ആദില എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.