'സൗദിയുടെ സാധ്യതകളെ ഉപയോഗപ്പെടുത്താൻ പ്രവാസി സമൂഹം മുന്നോട്ടു വരണം'
text_fieldsറിയാദ്: സൗദി അറേബ്യയുടെ വികസന കുതിപ്പിനൊപ്പം പ്രവാസി സമൂഹവും പങ്കാളികളാവണമെന്ന് ബിസിനസ് കൺസൾട്ടൻറും ടാസ് ആൻഡ് ഹംജിത് ഡയറക്ടറുമായ അഹ്സൻ അബ്ദുല്ല ആവശ്യപ്പെട്ടു. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച 'ഗുഡ് ഹോപ്' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ ബിസിനസ്, തൊഴിൽ നിയമങ്ങളെല്ലാം രാജ്യത്തിെൻറ മുന്നോട്ടുള്ള പ്രയാണത്തിെൻറ നാഴികക്കല്ലുകളാണ്.
നിയമവിധേയമായി ബിസിനസ് ചെയ്യാനുള്ള അവസരമാണ് ഭരണാധികാരികൾ വിദേശികൾക്ക് ഇവിടെ ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാലഘട്ടത്തിെൻറ മാറ്റത്തിനനുസരിച്ച് ഡിജിറ്റലൈസ് ചെയ്ത് മുന്നേറുന്ന സൗദിയിലെ ബിസിനസ് സാധ്യതകളെയും പുതിയ നിയമ വ്യവസ്ഥകളെയും കുറിച്ചായിരുന്നു പരിപാടി. പി.സി. മജീദ് മലപ്പുറം മോഡറേറ്ററായിരുന്നു. സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി വർക്കിങ് പ്രസിഡൻറ് അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി നടപ്പാക്കുന്ന ഫെസ്റ്റി വിസ്റ്റ-2021െൻറ ഭാഗമായി ക്ഷണിക്കപ്പെട്ട അതിഥികൾക്കായി നടത്തിയ പരിപാടിയിൽ സദസ്സിന് സംശയ നിവാരണത്തിനും അവസരമൊരുക്കി. സി.പി. മുസ്തഫ, ജലീൽ തിരൂർ, കബീർ വൈലത്തൂർ, യു.പി. മുസ്തഫ എന്നിവർ സംസാരിച്ചു. ഷാഹിദ് സ്വാഗതവും അബ്ദുൽ മജീദ് പയ്യന്നൂർ നന്ദിയും പറഞ്ഞു. ഷഫീഖ് കൂടാളി ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.