പ്രവാസി സാംസ്കാരിക വേദി ഇഫ്താർ
text_fieldsറിയാദ്: കലാ സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച് പ്രവാസി സംസ്കാരിക വേദി ഇഫ്താർ സംഗമത്തിൽ പ്രസിഡന്റ് സാജു ജോർജ് ആമുഖഭാഷണം നടത്തി. വൈസ് പ്രസിഡന്റ് റഹ്മത്ത് തിരുത്തിയാട് റമദാൻ സന്ദേശം നൽകി. എഴുത്തുകാരൻ ജോസഫ് അതിരുങ്കൽ, ഡോ. ജയചന്ദ്രൻ, ഡോ. ഹസീന ഫുആദ് എന്നിവർ സംസാരിച്ചു. സാമൂഹ്യ സാംസ്കാരിക മാധ്യമ പ്രവർത്തകരായ ജയൻ കൊടുങ്ങല്ലൂർ, വി.ജെ. നസറുദ്ദീൻ, നിഖില സമീർ, ഹരികൃഷ്ണൻ, സുധീർ കുമ്മിൾ, ഡോ. മീര, ധന്യ ശരത്, ഇബ്രാഹിം സുബ്ഹാൻ, സായ്നാഥ്, മൈമൂന അബ്ബാസ്, ബിന്ദു സാബു, ഫൈസൽ കുണ്ടോട്ടി, ഇബ്രാഹിം കരീം, ഷിബു ഉസ്മാൻ, അസ്‌ലം പാലത്ത്, ഡൊമിനിക് തുടങ്ങി നിരവധി പേർ പങ്കെടുത്തു.
കോവിഡ് കാലത്തെ സേവനത്തെ മുൻനിർത്തി ഡോ. ഹസീന ഫുആദിന് 'പ്രവാസി'യുടെ പ്രശംസപത്രം പ്രസിഡന്റ് സാജു ജോർജ് സമ്മാനിച്ചു. സൈനുൽ ആബിദീൻ, അബ്ദുർറഹ്മാൻ മറായി, അംജദ് അലി, ഷഹ്ദാൻ,
ശിഹാബ് കുണ്ടൂർ, ഷാനിദ് അലി, അഹ്ഫാൻ എന്നിവർ പരിപാടി നിയന്ത്രിച്ചു. അഷ്‌റഫ് കൊടിഞ്ഞി സ്വാഗതവും ബാരിഷ് ചെമ്പകശ്ശേരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.