കോഴിക്കോട് സ്വദേശി ദമ്മാമിൽ നിര്യാതനായി
text_fieldsദമ്മാം: കോഴിക്കോട് മുച്ചുന്തി, കുറ്റിച്ചിറ ചെറിയ തോപ്പിലകത്ത് മാമുക്കോയ, ചെറുവീട്ടിൽ ആയിഷാബി ദമ്പതികളുടെ മകൻ സി.ടി. ഫൈസൽ (55) ദമ്മാമിൽ നിര്യാതനായി. അരാംകോ ജീവനക്കാരനായ ഫൈസൽ ബ്രെയിൻ ട്യൂമർ ചികിത്സയിലായിരുന്നു. രോഗം ഭേദമായി സാമൂഹിക പ്രവർത്തനങ്ങളിൽ ഉൾപ്പെടെ സജീവമാകുന്ന സമയത്താണ് മൂന്നു ദിവസം മുമ്പ് പെട്ടെന്ന് പക്ഷാഘാതം ഉണ്ടാകുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെൻറിലേറ്ററിന്റെ സഹായത്താലാണ് ജീവൻ നിലനിർത്തിയിരുന്നത്. ചൊവ്വാഴ്ച വൈകീട്ട് മരണം സ്ഥിരീകരിക്കുകയായിരുന്നു. ഭാര്യ: പടിഞ്ഞാറെ പള്ളിവീട്ടിൽ ഷഫ്നാസ് ബിച്ചു. മക്കൾ: ലിയാന, സഹൽ, മിഷാൽ, സുഹാന. സഹോദരങ്ങൾ: മുഹമ്മദ് ആരിഫ്, മഹറൂഫ്, ഫിറോസ്, നൗഫൽ, സലീന, മുഫീദ. ഭാര്യയും മക്കളും സഹോദരങ്ങളും ഉൾപ്പെടെ ബന്ധുക്കൾ അധികവും ദമ്മാമിലുണ്ട്. മൃതദേഹം ദമ്മാമിൽ ഖബറടക്കും. സാമൂഹിക പ്രവർത്തകൻ നാസ് വക്കമാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.