ഗൃഹപ്രവേശനത്തിനായി നാട്ടിലെത്തിയ പ്രവാസി അപകടത്തിൽ മരിച്ചു
text_fieldsറിയാദ്: പുതിയ വീടുവെച്ച് അവിടെ താമസമാക്കുന്നതിനുള്ള ചടങ്ങിനായി റിയാദിൽ നിന്ന് നാട്ടിലെത്തിയ മലയാളി അപകടത്തിൽ മരിച്ചു. കൊല്ലം കൊട്ടിയം പേരയം ശ്യാം നിവാസിൽ ശ്യാം കുമാർ (36) ആണ് മരിച്ചത്. പുതിയ വീട്ടിലേക്കുള്ള ഫർണിച്ചർ വാങ്ങി മടങ്ങവേ ശ്യാംകുമാറിന്റെ ബൈക്കിൽ ടിപ്പർ ലോറിയിടിക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചക്ക് 2.30-ഓടെ തഴുത്തല പി.ജെ. ജങ്ഷനിലായിരുന്നു അപകടം സംഭവിച്ചത്.
അപകടത്തിൽ തലക്ക് ഗുരുതരമായ പരിക്ക് പറ്റിയ ശ്യാം കുമാറിനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. റിയാദിൽ കമ്പനിയിൽ ക്വാളിറ്റി ഇൻസ്പെക്ടറായി ജോലി ചെയ്ത് വരികയായിരുന്നു. കഴിഞ്ഞ 11 വർഷമായി സൗദിയിലുള്ള ശ്യാംകുമാർ റിയാദിലെ മലസിലാണ് താമസിച്ചിരുന്നത്. ഏപ്രിൽ ഏഴിനാണ് ഗൃഹപ്രവേശനത്തിനായി നാട്ടിലേക്ക് പോയത്. 10-നായിരുന്നു ഗൃഹപ്രവേശനം. ഭാര്യ: നയന. മക്കൾ: ആദിദേവ്, ആദികേശ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.