ജിദ്ദ കേരള പൗരാവലിയുടെ പ്രവാസി സൗഹൃദ ക്ഷേമ പ്രവർത്തനങ്ങൾ തുടരണം -കോൺസൽ ജനറൽ
text_fieldsജിദ്ദ: കേരള പൗരാവലിയുടെ പ്രവാസി സൗഹൃദ ക്ഷേമപ്രവർത്തനങ്ങൾ സജീവമായി തുടരണമെന്ന് ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം. കക്ഷി രാഷ്ട്രീയ പ്രാദേശിക അതിർവരമ്പുകൾക്കതീതമായി പ്രവർത്തിക്കുന്ന കേരള പൗരാവലിയുടെ പ്രവർത്തനങ്ങളിൽ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു.
ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമീഷനിലേക്ക് സ്ഥലംമാറി പോകുന്ന ജിദ്ദ ഇന്ത്യൻ കോൺസൽ ജനറലിന് ജിദ്ദ കേരള പൗരാവലി പുരസ്കാരം സമ്മാനിച്ച് യാത്രയയപ്പ് നൽകി. കോവിഡിന്റെ ഭീതിതമായ സന്ദർഭങ്ങൾ, ഹുറൂബ് വിഷയങ്ങൾ, ഇന്ത്യക്കാരായ ഹാജിമാർക്കുള്ള ക്ഷേമപ്രവർത്തനങ്ങൾ, ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെ അധികാരപരിധിയിലും ജിദ്ദയിൽ നിന്നും ബഹുദൂരം അകലെയുള്ളവർക്കായി അവരുടെ അടുത്തേക്ക് എത്തുന്ന കോൺസുലേറ്റ് ഓൺ വീൽസ് തുടങ്ങിയവവയെല്ലാം സന്ദർശക സംഘം നന്ദിപൂർവം സ്മരിച്ചു.
കോൺസുലേറ്റിൽ നടന്ന ലളിതമായ യാത്രയയപ്പ് പരിപാടിയിൽ സലാഹ് കാരാടൻ, ഷരീഫ് അറക്കൽ, വേണു അന്തിക്കാട്, മുഹമ്മദ് ബൈജു, മൻസൂർ വയനാട്, നാസർ ചാവക്കാട്, സുവിജ സത്യൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.