പുത്തനുണർവായി 'മാപ്‌സ്'വിന്റർ ഫെസ്റ്റ്
text_fieldsദമ്മാം: പ്രവാസത്തിലേറിയ മാവൂർ സ്വദേശികളുടെ ഉന്നമനത്തിനും സാന്ത്വനത്തിനുംവേണ്ടി നിലകൊള്ളുന്ന മാവൂർ ഏരിയ പ്രവാസി സംഘം (മാപ്‌സ്) വിന്റർ ഫെസ്റ്റ് സംഘടിപ്പിച്ചു. രക്ഷാധികാരി മുഹമ്മദ് കുട്ടി മാവൂർ ഉദ്ഘാടനം നിർവഹിച്ചു. സഹൽ സലീം അധ്യക്ഷനായി. ഭാരവാഹികൾ: സഹൽ സലീം (പ്രസി), നവാസ് കൊളശ്ശേരി (ജന. സെക്ര), പി.കെ. ജൈസൽ (വർക്കിങ് സെക്ര), ദീപക് ദേവദാസ് (ട്രഷ), അലിഅബു സുൽത്താൻ, സമീർ നെച്ചായിൽ, കെ.പി. നൗഷാദ്, സമദ് മാവൂർ (വൈ. പ്രസി), സിറാജ്, ജവാദ്, നിപുൺ കണ്ണിപറമ്പ, നവാസ് കൂളിമാട് (സെക്ര). 15 അംഗ എക്സിക്യൂട്ടിവ് മെംബർമാരെയും തിരഞ്ഞെടുത്തു. ഉപദേശക അംഗങ്ങളായി മുഹമ്മദ് കുട്ടി മാവൂർ, മുഹമ്മദ് മാസ്റ്റർ, സലീം ജുബാറ എന്നിവരെയും തിരഞ്ഞെടുത്തു.
തുടർന്ന് നടന്ന കുട്ടികളുടെ കലാമത്സരങ്ങൾക്ക് വനിത മെംബർമാരായ ജംഷിദ ഷമീർ, റോസ്‌ന നൗഷാദ്, ധന്യ ദീപക്, ഷാന സഹൽ, ഫാത്തിമ മുഹമ്മദ് കുട്ടി എന്നിവർ നേതൃത്വം നൽകി. ആർട്സ് കൺവീനർ ഉസ്മാന്റെ നേതൃത്വത്തിൽ നടന്ന കലാസന്ധ്യയിൽ ദമ്മാമിലെ ഗായകൻ കരീം ജുബൈലിന്റെ പാട്ടുകൾ അരങ്ങേറി.
സെക്രട്ടറി സെമീർ നെച്ചായിൽ സ്വാഗതവും ട്രഷറർ ദീപക് ദേവദാസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.