പ്രവാസി നഴ്സുമാർ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
text_fieldsറിയാദ്: കോവിഡ് പ്രതിസന്ധിക്കിടയിലും തങ്ങൾ പിറന്നു വീണ രാജ്യത്തിെൻറ സ്വാതന്ത്ര്യം ആഘോഷിച്ചു റിയാദിലെ പ്രമുഖ ആശുപത്രിയിലെ ഇന്ത്യൻ നഴ്സുമാർ. കെയർ നാഷനൽ ആശുപത്രിയിലെ നാനൂറിലധികം ആരോഗ്യ പ്രവർത്തകർ പങ്കെടുത്ത പരിപാടി വിവിധ രാജ്യങ്ങളിലെ പൗരന്മാരുടെ സാന്നിധ്യം കൊണ്ട് ശ്രേദ്ധയമായി. രാവിലെ ഒമ്പതിന് ആരംഭിച്ച പരിപാടിയിൽ ഒഫ്താൽമോളജി രജിസ്ട്രാർ ഡോ. സുദർശൻ ധവാൻ പതാകയുയർത്തി. ഇന്ത്യൻ ജനാധിപത്യം ലോകത്തിനു തന്നെ മാതൃകയാണെന്നും എല്ലാവരെയും ഒന്നായി കാണുന്ന ഇന്ത്യ ലോകത്ത് ഒരത്ഭുതമാണെന്നും ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രയപ്പെട്ടു. വിവിധ രാജ്യക്കാരായ ഡോ. സിയാദ് സാകി ഹുസൈൻ, ഡോ. തുർക്കി അൽഹർബി, ഫഹൽ അൽ അഖിൽ, റെഡ് അൽ ഹർബി, എസ്സം അൽഅദവി, ലൈല അവാദ് അൽജിസാനി തുടങ്ങിയവർ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു സംസാരിച്ചു. നിതിൻ ജോസഫ്, ദിവ്യ സെബാസ്റ്റ്യൻ, ഗിഫ്റ്റി സൈമൺ, ജാസിം റെബല്ലോ, റിൻസി വർഗീസ്, ജയന്തി തിരുവനന്തപുരം, ലിസി നോഹ, സെൽസിൻ ദാസ്, ഷീല, സ്നേഹ സെബാസ്റ്റ്യൻ, ആശ സൈമൺ, ഷെൽമി തോമസ്, ലിബിൻ സെബാസ്റ്റ്യൻ, ബിജി വർഗീസ്, ആശ റാനി, മെജോ സി. ജോസഫ്, ജി.ആർ. സത്യം, ദിലീപ് രാജൻ, ജിൻസ് പി. ലൂക്ക, രഞ്ജു ജോൺ, ഷൈനി ഉമ്മച്ചൻ, എമി അഞ്ചൽ തുടങ്ങിയവർ നേതൃത്വം നൽകി. ചന്ദ്രലേഖ, ജാസ്മിൻ െറബല്ലോ, ലിറ്റി തോമസ്, മെർലി ആൻറണി തുടങ്ങിയവർ ഗാനം ആലപിച്ചു. ജെസ്സി ജോൺ സ്വാഗതവും ലിബിൻ സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.