പശ്ചിമ ബംഗാൾ സ്വദേശി കുഴഞ്ഞുവീണു മരിച്ചു
text_fieldsസുകുമാർ മൈതി
ജുബൈൽ: പശ്ചിമ ബംഗാൾ രാജ് നഗർ സ്വദേശി സുകുമാർ മൈതി (37) സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ഹൃദയസ്തംഭനം മൂലം മരിച്ചു. ജോലിസ്ഥലത്ത് സഹപ്രവർത്തകർക്കൊപ്പം ഇരിക്കുമ്പോൾ പെട്ടെന്ന് തളർന്നുവീഴുകയും ബോധം നഷ്ടപ്പെടുകയുമായിരുന്നു. തുടർന്ന് അൽ-മന ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. നാലുമാസം മുമ്പാണ് സുകുമാർ സൗദിയിൽ ജോലിക്കായി എത്തിയത്.
ജുബൈലിലെ ഒരു സ്കഫോൾഡിങ് കമ്പനിയിൽ ജീവനക്കാരനായിരുന്നു അദ്ദേഹം. മൃതദേഹം അൽ-മന ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.