പ്രവാസി പെന്ഷന് തുക 10,000 രൂപയായി വര്‍ധിപ്പിക്കണം -പ്രവാസി വെല്‍ഫെയര്‍
text_fieldsജിദ്ദ: വിദേശങ്ങളില്‍ ജോലി ചെയ്യുന്നവര്‍ പ്രവാസി ക്ഷേമനിധിയില്‍ ചേരുന്നില്ലെന്ന പരാതികള്‍ അവസാനിപ്പിച്ച് പെന്ഷന് തുക 10,000 രൂപയായി വര്‍ധിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ തയാറാകണമെന്ന് പ്രവാസി വെല്‍ഫെയര്‍ ജിദ്ദ ഫൈസലിയ മേഖല എക്സിക്യൂട്ടിവ് യോഗം ആവശ്യപ്പെട്ടു. നിലവില്‍ നല്കുന്ന പെന്ഷന് തുക ആകര്ഷകമല്ലാത്തതാണ് ആളുകളെ ക്ഷേമനിധിയില്‍നിന്ന് അകറ്റുന്നതെന്ന കാര്യം സര്‍ക്കാര്‍ കണക്കിലെടുക്കണം. നോര്‍ക്ക അംഗത്വമെടുക്കാനും ക്ഷേമനിധിയില്‍ ചേരാനും പ്രവാസികള്‍ മുന്നോട്ടുവരണമെന്ന് യോഗം ആവശ്യപ്പെട്ടു.
നികുതി കൊള്ളയും ഇന്ധന സെസും പിന്‍വലിക്കില്ലെന്ന ഇടതുസര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും യോഗം ചൂണ്ടിക്കാട്ടി. മേഖലയുടെ പുതിയ ഭാരവാഹികളായി യൂസുഫ് വള്ളുവങ്ങാട് (പ്രസി.), ഫിദ കുറ്റ്യാടി (വൈസ് പ്രസി.), അബ്ദുസുബ്ഹാന്‍ പറളി (സെക്ര.), അഡ്വ. ഫിറോസ് മൂവാറ്റുപുഴ (ട്രഷ.), ഉമൈര്‍ പുന്നപ്പാല (ജോ. സെക്ര.), നൗഷാദ് കണ്ണൂര്‍, അജ്മല്‍ കൊണ്ടോട്ടി, ഖാസിം പൂക്കാട്ടിരി (കോഓഡിനേറ്റര്‍മാര്‍) എന്നിവരെ തെരഞ്ഞെടുത്തു.
ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡൻറ് ഉമര്‍ ഫാറൂഖ് പാലോട് ഉദ്ഘാടനം ചെയ്തു. സിറാജ് താമരശ്ശേരി അധ്യക്ഷത വഹിച്ചു. ജനറല്‍ സെകട്ടറി അഷ്റഫ് പാപ്പിനിശ്ശേരി സെന്‍ട്രല്‍ കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിച്ചു. അബ്ദുസുബ്ഹാന്‍ സ്വാഗതവും അഡ്വ. ഫിറോസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.