പ്രവാസി സാന്നിധ്യം ശക്തമായ തെരഞ്ഞെടുപ്പ്
text_fieldsഇൗ തദ്ദേശ തെരഞ്ഞെടുപ്പ് പ്രവാസികളെയും കാര്യമായി പരിഗണിക്കുന്നു എന്ന പ്രാധാന്യമുണ്ട്. പതിറ്റാണ്ടുകൾക്കിടയിൽ ആദ്യമായിരിക്കും ഇത്രയുമധികം പ്രവാസികൾ കൂട്ടത്തോടെ ഒരു തെരഞ്ഞെടുപ്പിൽ പങ്കാളികളാകുന്നത്. ലക്ഷക്കണക്കിന് പ്രവാസികൾ വോട്ട് ചെയ്യാനായി മാത്രം നാട്ടിൽ കാത്തിരിക്കുകയാണ്. കൊറോണയാകാം ഇതിനൊരു അവസരമൊരുക്കിയത്.
അതുപോലെതന്നെയാണ് നിരവധി പ്രവാസികൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും. ഇതാദ്യമായി പ്രവാസികളെ മുന്നണികൾ കാര്യമായിതന്നെ പരിഗണിച്ചിരിക്കുന്നു. യു.ഡി.എഫ് നിരവധി ഒ.ഐ.സി.സി, കെ.എം.സി.സി പ്രവർത്തകർക്ക് മത്സരിക്കാൻ അവസരം കൊടുത്തിട്ടുണ്ട്. ഏതാണ്ട് എല്ലാ വാർഡുകളിലും 10 മുതൽ 100 വരെ പ്രവാസി വോട്ടുകൾ ഈ പ്രാവശ്യം പോൾ ചെയ്യപ്പെടുമെന്ന കാര്യത്തിൽ സംശയവുമില്ല. അത് മിക്ക വാർഡുകളിലും ജയപരാജയങ്ങളെ തീരുമാനിക്കുന്നതാകും.
മഹാത്മാ ഗാന്ധിയുടെ അധികാരം ഗ്രാമങ്ങളിലേക്കെന്ന സ്വപ്നം പഞ്ചായത്തീരാജ് സംവിധാനത്തിലൂടെ നടപ്പാക്കിയത് കോൺഗ്രസ് സർക്കാറാണ്. തദ്ദേശസ്ഥാപനങ്ങളെ ശക്തിപ്പെടുത്താൻ ബില്ലുകൾ കൊണ്ടുവന്നതും 50 ശതമാനം വനിതാസംവരണം നടപ്പാക്കിയതും കോൺഗ്രസ് സർക്കാറുകളാണ്. ഓരോ വാർഡുകളെയും പരമാവധി 1200 വോട്ടർമാർ മാത്രമുള്ളതാക്കി അധികാരവികേന്ദ്രീകരണത്തിന് സഹായിക്കുന്നവിധം മാറ്റിത്തീർത്തതും കോൺഗ്രസ് സർക്കാറിെൻറ യുക്തിസഹമായ തീരുമാനമാണ്. ഓരോ വ്യക്തിക്കും നാടിെൻറ ഭാഗധേയത്തെക്കുറിച്ച് ചിന്തിക്കാനും ഇടപെടാനും ഇതിലൂടെ അവസരം ലഭിക്കുന്നു. ഇന്ന് രാജ്യം ഭരിക്കുന്ന ഭരണാധികാരികൾ പൗരന്മാരുടെ അവകാശത്തിന് മീതെ കൈവെക്കുകയും പൗരന്മാരെ അടിച്ചമർത്തുകയും രാഷ്ട്രശിൽപികളെ അവഹേളിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നത് കാണുേമ്പാൾ ലജ്ജിച്ച് തലതാഴ്ത്താനേ കഴിയൂ. അധികാരവികേന്ദ്രീകരണത്തിന് കേരളത്തിൽ യു.ഡി.എഫ് സംവിധാനം ചെയ്ത സംഭാവനകളെ മറക്കാനാവില്ല.
ഇത്തവണത്തെ തെരഞ്ഞെടുപ്പ് കഴിഞ്ഞ നാലേമുക്കാൽ വർഷത്തെ ഇടതുഭരണത്തിനെതിരായ വിധിയെഴുത്താനാകാനാണ് സാധ്യത. സമസ്ത മേഖലകളിലും അഴിമതിയും കെടുകാര്യസ്ഥതയും പൗരെൻറ അവകാശത്തിനു നേരെയുള്ള കടന്നുകയറ്റവും ഫാഷിസത്തെ തലോടുന്ന നിലപാടിനുമെതിരെയുള്ള കേരളത്തിെൻറ വിധിയെഴുത്താകുമെന്ന് ഉറച്ച് വിശ്വസിക്കുന്നു. പ്രവാസി സംരംഭകരെ ആത്മഹത്യലേക്ക് തള്ളിവിട്ട, പ്രവാസിക്ക് വിദേശത്ത് വന്ന് കൊടുത്ത വാഗ്ദാനം കാറ്റിൽപറത്തി, കോവിഡ് മഹാമാരിയിൽ നോർക്ക പോലെയുള്ള സംവിധാനം വെറും നോക്കുകുത്തിയാക്കി മാറ്റിയ ഇടതു സർക്കാറിനെതിരെയുള്ള പ്രവാസികളുൾെപ്പടെയുള്ളവരുടെ പ്രതിഷേധമാകും ഈ തെരഞ്ഞെടുപ്പ്. കേരളത്തിലും കേന്ദ്രത്തിലും എന്നും പ്രവാസിയോട് ചേർന്നുനിന്നിട്ടുള്ളത് കോൺഗ്രസും യു.ഡി.എഫ് സംവിധാനവും മാത്രമാണ്.
പ്രവാസി കാര്യവകുപ്പ് മന്ത്രാലയത്തിൽനിന്നും ഒഴിവാക്കി പ്രവാസിയെ അനാഥമാക്കുകയാണ് മോദി സർക്കാർ ചെയ്തത്. ഇൗ തെരഞ്ഞെടുപ്പിൽ കേരളത്തിലുടനീളം യു.ഡി.എഫ് മികച്ച വിജയം നേടുമെന്നുതന്നെ വിശ്വസിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.