കേന്ദ്രസര്‍ക്കാര്‍ ജനാധിപത്യത്തെ കുരുതികൊടുക്കുന്നു –പ്രവാസി
text_fieldsറിയാദ്: മനുഷ്യാവകാശപ്രവര്‍ത്തകരെയും വിദ്യാഥി നേതാക്കളെയും കള്ളക്കേസ് ചുമത്തി ജയിലിലടക്കുകയും മാനുഷിക പരിഗണനപോലും നൽകാതെ പീഡിപ്പിക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാറിെൻറ പ്രവണത ജനാധിപത്യത്തെ കുരുതികൊടുക്കുകയാണ് ചെയ്യുന്നതെന്ന് പ്രവാസി സാംസ്കാരിക വേദി റിയാദ് ശുമൈസി യൂനിറ്റ് ആരോപിച്ചു. പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് യോഗത്തിൽ മേഖല പ്രസിഡൻറ് സമീഉല്ല മുഖ്യപ്രഭാഷണം നടത്തി.
പൗരത്വ പ്രക്ഷോഭത്തിനെതിരെ പ്രതികരിക്കുന്ന രാഷ്ട്രീയ വിദ്യാർഥി- നേതാക്കളെ കള്ളക്കേസുകളില്‍ കുടുക്കി വേട്ടയാടുന്ന ഫാഷിസ്റ്റ് പ്രവണതക്കെതിരെ സമൂഹ മനസാക്ഷി ഒന്നടങ്കം പ്രതിഷേധിക്കേണ്ടതിെൻറ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. യൂനിറ്റ് പ്രസിഡൻറ് സലീം അത്തോളി അധ്യക്ഷത വഹിച്ചു. കോവിഡ് കാലത്തെ യൂനിറ്റിെൻറ ജനസേവനപ്രവര്‍ത്തനങ്ങള്‍ മേഖലാ എക്സിക്യൂട്ടിവ് അംഗം റഹീം ഓമശ്ശേരി വിശദീകരിച്ചു. യൂനിറ്റിെൻറ വൈസ് പ്രസിഡൻറായി പ്രമോദ് അത്തോളിയെയും സെക്രട്ടറിയായി അതീഖുര്‍റഹ്മാനെയും തിരഞ്ഞെടുത്തു. റഹീം ഓമശ്ശേരി സ്വാഗതവും പ്രമോദ് അത്തോളി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.