ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രവാസികളുടെ സ്വാധീനം നിർണായകം -ടി. സിദ്ദീഖ്
text_fieldsമക്ക: ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രചാരണരംഗത്ത് വീട് കയറി വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർഥിച്ച് വോട്ട് ഉറപ്പിക്കുന്നതിനേക്കാൾ പതിൻമടങ്ങു നിർണായകമാണ് പ്രവാസികളായ ജനാധിപത്യ വിശ്വാസികളുടെ നാട്ടിലുള്ള വോട്ടർമാരോടുള്ള വോട്ട് അഭ്യർഥനയും തെരഞ്ഞെടുപ്പ് രംഗത്തെ സജീവ ഇടപെടലുകളുമെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്റും കൽപറ്റ എം.എൽ. എ യുമായ ടി. സിദ്ദീഖ് അഭിപ്രായപ്പെട്ടു. മക്ക അസീസിയ്യയിലെ പാനൂർ റസ്റ്റാറന്റ് ഓഡിറ്റോറിയത്തിൽ നടന്ന ഒ.ഐ.സി.സി മക്ക സെൻട്രൽ കമ്മിറ്റി തെരഞ്ഞെടുപ്പ് കൺവെൻഷൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യുയായിരുന്നു അദ്ദേഹം.
ഒ.ഐ.സി.സി മക്ക സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാനിയാസ് കുന്നിക്കോട് യോഗത്തിൽ അധ്യക്ഷത വഹിച്ചു. മക്കയിലെ സീനിയർ ലീഡർ ബഷീർ മാമാങ്കര മുഖ്യ പ്രഭാഷണം നടത്തി. ഒ.ഐ.സി.സി മക്ക സീനിയർ വൈസ് പ്രസിഡന്റ് ഹാരിസ് മണ്ണാർക്കാട്, വൈസ് പ്രസിഡന്റുമാരായ നിസാം മണ്ണിൽ കായംകുളം, ഹുസൈൻ കല്ലറ, സാമൂഹ്യ പൊതുപ്രവർത്തകരായ നൈസാം അടിവാട്, സലീം നാണി എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാ കൊല്ലം സ്വാഗതവും ഒ.ഐ.സി.സി മക്ക സെൻട്രൽ കമ്മിറ്റി ട്രഷറർ നൗഷാദ് തൊടുപുഴ നന്ദിയും പറഞ്ഞു. തെരഞ്ഞെടുപ്പ് കൺവെൻഷന് ഒ.ഐ.സി.സി മക്ക സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ റഫീഖ് വരന്തരപ്പിള്ളി, അബ്ദുൽ സലാം അടിവാട്, നിസാ നിസാം, റോഷ്ന നൗഷാദ്, ഷംനാസ് മീരാൻ മൈലൂർ, അൻവർ ഇടപ്പള്ളി, അബ്ദുൽ കരീം പൂവ്വാർ, ജൈസ് സാഹിബ് ഓച്ചിറ, ഫിറോസ് എടക്കര, നൗഷാദ് കണ്ണൂർ, അബ്ദുൽ കരീം വരന്തരപ്പിള്ളി, അനസ് തേവലക്കര എക്സിക്യൂട്ടീവ് മെമ്പർമാരായ സർഫറാസ് തലശ്ശേരി, ശിഹാബ് കടയ്ക്കൽ, റിയാസ് വർക്കല, ഷാജഹാൻ, ശറഫുദ്ദീൻ പൂഴിക്കുന്നത്ത്, വനിത വിഭാഗം നേതാക്കളായ ഷംല ഷംനാസ്, ഷബാന ഷാനിയാസ്, ജസീന അൻവർ, സെമി സാക്കിർ ഹുസൈൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.