Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസം​ഘ്പ​രി​വാ​റി​നെ...

സം​ഘ്പ​രി​വാ​റി​നെ അ​ധി​കാ​ര​ത്തി​ൽ​നി​ന്ന് പു​റ​ത്താ​ക്കാ​നാ​യി സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്കു​ക: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ

text_fields
bookmark_border
expatriate welfare party convention
cancel
camera_alt

റി​യാ​ദി​ൽ ന​ട​ന്ന പ്ര​വാ​സി പ്ര​വ​ർ​ത്ത​ക ക​ൺ​വെ​ൻ​ഷ​നി​ൽ അ​സ്‌​ലം ചെ​റു​വാ​ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം

ന​ട​ത്തു​ന്നു

റി​യാ​ദ്: രാ​ജ്യ​ത്തി​ന്റെ ഭ​ര​ണ​ഘ​ട​ന​യും ഫെ​ഡ​റ​ൽ ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ളും ഭ​ര​ണ​ഘ​ട​ന സ്ഥാ​പ​ന​ങ്ങ​ളു​ടെ സ്വ​ത​ന്ത്ര അ​സ്തി​ത്വ​വും അ​വ​സാ​ന​ശ്വാ​സ​ത്തി​ൽ എ​ത്തി​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സം​ഘ്പ​രി​വാ​റി​നെ അ​ധി​കാ​ര​ത്തി​ൽ ​നി​ന്ന് പു​റ​ന്ത​ള്ളാ​നാ​യി ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ക്കാ​ൻ പ്ര​വാ​സി​ക​ളോ​ടും കു​ടും​ബ​ങ്ങ​ളോ​ടും ആ​ഹ്വാ​നം ചെ​യ്ത് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​വ​ർ​ത്ത​ക ക​ൺ​വെ​ൻ​ഷ​ൻ സ​മാ​പി​ച്ചു.

റി​യാ​ദ് മ​ല​സി​ലെ ചെ​റീ​സ് റ​സ്റ്റാ​റ​ന്റി​ൽ ചേ​ർ​ന്ന പ​രി​പാ​ടി​യി​ല്‍ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന സ​മി​തി​യം​ഗ​വും പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഫോ​റം കേ​ര​ള പ്ര​സി​ഡ​ന്റു​മാ​യ അ​സ്‌​ലം ചെ​റു​വാ​ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. രാ​ജ്യ​വ്യാ​പ​ക​മാ​യി ഇ​ൻ​ഡ്യ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളെ പി​ന്തു​ണ​ക്കു​ക, കേ​ര​ള​ത്തി​ലെ പ്ര​ത്യേ​ക സാ​ഹ​ച​ര്യം മു​ൻ​നി​ർ​ത്തി ഇ​ൻ​ഡ്യ മു​ന്ന​ണി​യി​ലെ പ്ര​ധാ​ന പാ​ർ​ട്ടി​യാ​യ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ന​ൽ​കു​ന്ന യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ 20 ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലും പി​ന്തു​ണ​ക്കാ​നാ​ണ് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന ക​മ്മി​റ്റി തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തെ ഭ​ര​ണം കൊ​ണ്ട് സാ​മൂ​ഹി​ക വി​ദ്യാ​ഭ്യാ​സ നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യ​ട​ക്കം ഫെ​ഡ​റ​ൽ സം​വി​ധാ​ന​ങ്ങ​ൾ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ക​യും ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളെ വ​രു​തി​യി​ലാ​ക്കു​ക​യും ചെ​യ്ത സം​ഘ്പ​രി​വാ​ർ, വീ​ണ്ടും ഭൂ​രി​പ​ക്ഷം ല​ഭി​ച്ചാ​ൽ ഭ​ര​ണ​ഘ​ട​ന ത​ന്നെ റ​ദ്ദ് ചെ​യ്യു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ലാ​ണ് രാ​ജ്യം തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​ത്. ഈ ​അ​വ​സ​ര​ത്തി​ൽ രാ​ജ്യ​താ​ൽ​പ​ര്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി സ​മ്മ​തി​ദാ​നാ​വ​കാ​ശം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​സ്‌​ലം ചെ​റു​വാ​ടി പ​റ​ഞ്ഞു. ഖ​ലീ​ൽ പാ​ലോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നാ​ട്ടി​ലു​ള്ള കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ഉ​ൾ​പ്പെ​ടെ മു​ഴു​വ​ന്‍ വോ​ട്ടു​ക​ളും പാ​ര്‍ട്ടി​ന​യ​ത്തി​ന് അ​നു​കൂ​ല​മാ​യി യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​ജ​യ​ത്തി​നാ​യി സ​മാ​ഹ​രി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ്ര​വാ​സി പ്ര​വ​ര്‍ത്ത​ക​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. വി​മ​ൻ ജ​സ്റ്റി​സ് മൂ​വ്‍മെ​ന്റ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി റു​ക്സാ​ന ഇ​ർ​ഷാ​ദ് നാ​ട്ടി​ലെ സാ​മൂ​ഹി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്ത് സ​ദ​സ്സു​മാ​യി സം​വ​ദി​ച്ചു. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​രി​ഷ് ചെ​മ്പ​ക​ശ്ശേ​രി സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്റ് അ​ജ്മ​ൽ ഹു​സൈ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളാ​യ ഷ​ഹ്ദാ​ൻ, അ​ഷ്‌​റ​ഫ്‌ കൊ​ടി​ഞ്ഞി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhExpatriate Welfare
News Summary - Expatriate Welfare
Next Story