Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightന​ഴ്സു​മാ​ർ​ക്ക്...

ന​ഴ്സു​മാ​ർ​ക്ക് സ്വീ​ക​ര​ണ​മൊ​രു​ക്കി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ

text_fields
bookmark_border
Expatriate Welfare
cancel
camera_alt

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ വെ​സ്റ്റേ​ൺ പ്രൊ​വി​ൻ​സ് ന​ഴ്സു​മാ​ർ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി​യ​പ്പോ​ൾ

ജി​ദ്ദ: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ​ത്താം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ‘ഞ​ങ്ങ​ൾ​ക്കു​മു​ണ്ട് പ​ങ്കു​വെ​ക്കാ​ൻ’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ആ​രോ​ഗ്യ രം​ഗ​ത്തെ കാ​വ​ൽ മാ​ലാ​ഖ​മാ​രാ​യ ന​ഴ്സു​മാ​ർ​ക്ക് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സൗ​ദി വെ​സ്റ്റേ​ൺ പ്രൊ​വി​ൻ​സ് സ്വീ​ക​ര​ണം സം​ഘ​ടി​പ്പി​ച്ചു. അ​ന്താ​രാ​ഷ്ട്ര ന​ഴ്സ​സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ദ്ദ​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന ന​ഴ്സു​മാ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

‘മീ​ഡി​യ​വ​ൺ ബ്രേ​വ് ഹാ​ർ​ട്ട്’ അ​വാ​ർ​ഡ് ജേ​താ​വ് സി​സ്റ്റ​ർ സ​ലീ​ഖ​ത്ത് ഷി​ജു, ബ്ലെ​ൻ​സി കു​ര്യ​ൻ, ജ്യോ​തി ബാ​ബു​കു​മാ​ർ, സ​ബീ​ന, ജി​യ, ലീ​ന എ​ന്നി​വ​ർ അ​വ​രു​ടെ ന​ഴ്സി​ങ് ജീ​വി​ത​ത്തി​ലെ മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ വെ​സ്റ്റേ​ൺ പ്രൊ​വി​ൻ​സ് വൈ​സ് പ്ര​സി​ഡ​ന്റ് സു​ഹ​റാ ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​സീ​ന ബ​ഷീ​ർ എ​ഴു​തി​യ ഗാ​നം ജ​ലീ​ല, ജ​സീ​ന, ഷ​ക്കീ​ല, ഷ​ഹ​ർ ബാ​നു എ​ന്നി​വ​ർ ആ​ല​പി​ച്ചു. സ​ലീ​ന മു​സാ​ഫി​ർ, ന​സ്‌​ലി ഫാ​ത്തി​മ, ത​സ്നി നി​സാ​ർ, മു​ഹ്സി​ന ന​ജു​മു​ദ്ദീ​ൻ, ലൈ​ല ടീ​ച്ച​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു . നി​ഹാ​ല നാ​സ​ർ സ്വാ​ഗ​ത​വും ഷാ​ഹി​ദ അ​ബ്ദു​റ​ഹ്മാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. സു​ഹ​റ ബ​ഷീ​ർ , സ​ലീ​ഖ​ത്ത്, ജ​സീ​ന ബ​ഷീ​ർ, നി​ഹാ​ല നാ​സ​ർ എ​ന്നി​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nurses DayExpatriate Welfare
News Summary - Expatriate Welfare
Next Story