Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി സ്ഥാ​പ​ക...

സൗ​ദി സ്ഥാ​പ​ക ദി​നാ​ഘോ​ഷ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ

text_fields
bookmark_border
സൗ​ദി സ്ഥാ​പ​ക ദി​നാ​ഘോ​ഷ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ
cancel
camera_alt

 സൗ​ദി സ്ഥാ​പ​ക​ദി​നാ​ഘോ​ഷ​ത്തി​ൽ അ​ൽ​യാ​സ്മി​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഷൗ​ക്ക​ത്ത് പ​ർ​വേ​സ് സം​സാ​രി​ക്കു​ന്നു,

റി​യാ​ദ്: വ​ർ​ണ​ശ​ബ​ള​മാ​യ ഘോ​ഷ​യാ​ത്ര​യോ​ടെ​യും ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ​യും സൗ​ദി അ​റേ​ബ്യ​യു​ടെ സ്ഥാ​പ​ക ദി​നാ​ഘോ​ഷ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ റി​യാ​ദ് ഘ​ട​കം. മ​ല​സ് കി​ങ്​ അ​ബ​ദു​ല്ല പാ​ർ​ക്കി​ന് സ​മീ​പം ന​ട​ന്ന ആ​ഘോ​ഷ​പ​രി​പാ​ടി​യി​ൽ കു​ട്ടി​ക​ള​ട​ക്കം നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. സൗ​ദി പൗ​ര​പ്ര​മു​ഖ​നാ​യ നാ​യി​ഫ് മു​ഹ​മ്മ​ദ് ഫ​ഹ​ദ് അ​ൽ ഉ​വൈ​സ് കേ​ക്ക് മു​റി​ച്ച് പ​രി​പാ​ടി​യു​ടെ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം കു​റി​ച്ചു. സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു.

രാ​ജ്യം ച​രി​ത്ര​ത്തെ ഓ​ർ​മ​പ്പെ​ടു​ത്തി സാം​സ്കാ​രി​ക പൈ​തൃ​ക​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​മ്പോ​ൾ ഇ​ന്ത്യ​ൻ സ​മൂ​ഹ​മെ​ന്ന നി​ല​യി​ൽ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ക്കു​ന്ന കാ​ഴ്ച​ക​ൾ സു​ന്ദ​ര​മാ​ണെ​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ക​ൻ അ​ൽ​യാ​സ്മി​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഷൗ​ക്ക​ത്ത് പ​ർ​വേ​സ് പ​റ​ഞ്ഞു.

സൗ​ദി പൗ​ര​ന്മാ​രെ​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​യു​മൊ​ക്കെ ഉ​ൾ​കൊ​ള്ളി​ച്ചു ഇ​ത്ര വി​പു​ല​മാ​യ രീ​തി​യി​ൽ ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത് സം​സ്കാ​ര​ങ്ങ​ൾ ത​മ്മി​ൽ കൂ​ടു​ത​ൽ അ​ടു​ക്കാ​നും ഇ​ന്ത്യ​യും സൗ​ദി​യും ത​മ്മി​ലു​ള്ള രാ​ജ്യാ​ന്ത​ര ബ​ന്ധ​ങ്ങ​ളെ കൂ​ടു​ത​ൽ ഊ​ഷ്മ​ള​മാ​ക്കാ​നും സ​ഹാ​യി​ക്കു​മെ​ന്ന് ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു സം​സാ​രി​ച്ച പ്ര​വാ​സി പു​ര​സ്‌​കാ​ര ജേ​താ​വ് ശി​ഹാ​ബ് കൊ​ട്ടു​കാ​ട് പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ എം​ബ​സി പ്ര​സ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ്​ ക​ൾ​ച്ച​റ​ൽ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ൻ സ​ജി​ൻ നി​ഷാ​ൻ, ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ ചെ​യ​ർ​പേ​ഴ്സ​ൻ ഷ​ഹ​നാ​സ് സാ​ഹി​ൽ, പ്ര​വാ​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി​യം​ഗം സ​ലീം മാ​ഹി എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ സൗ​ദി, ഇ​ന്ത്യ​ൻ ദേ​ശീ​യ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. ഹ​നി​യ യാ​സി​ർ, റ​യാ​ൻ, ആ​യി​ശ, ഹ​നൂ​ഫ്, ഇ​ശ​ൽ, സെ​ഹ്റ എ​ന്നി​വ​ർ വി​വി​ധ ഗാ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.

ആ​ദ്യ​കാ​ല പ്ര​വാ​സി ബ​ഷീ​ർ പാ​ര​ഗ​ൺ, നാ​ഷ​ണ​ൽ ക​മ്മി​റ്റി​യം​ഗം ഖ​ലീ​ൽ പാ​ലോ​ട് തു​ട​ങ്ങി​യ​വ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. പ്ര​വാ​സി ട്ര​ഷ​റ​ർ ല​ബീ​ബ് മാ​റ​ഞ്ചേ​രി, ജ​സീ​റ അ​ജ്മ​ൽ, ഫ​ജ്ന ഷ​ഹ്ദാ​ൻ, അ​ബ്​​ദു​റ​ഹ്​​മാ​ൻ മൗ​ണ്ടു, അ​ഡ്വ. ഷാ​ന​വാ​സ്, അ​ഫ്സ​ൽ ഹു​സൈ​ൻ, അ​സ്‌​ലം മാ​സ്റ്റ​ർ, റി​ഷാ​ദ് എ​ള​മ​രം, സ​ഈ​ദ് അ​ലി, അ​സീ​സ് വെ​ള്ളി​ല എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. പ്ര​വാ​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​പി. ഷ​ഹ്ദാ​ൻ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്റ് അം​ജ​ദ് അ​ലി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Expatriate WelfareSaudi Foundation Day Celebration
News Summary - Expatriate Welfare Celebrated Saudi Foundation Day
Next Story