പ്രവാസി വെൽഫെയർ ഹജ്ജ് വളന്റിയർ ജാക്കറ്റ് പ്രകാശനം ചെയ്തു
text_fieldsജിദ്ദ: പ്രവാസി വെസ്റ്റേൺ പ്രൊവിൻസിന്റെ ബാനറിൽ ഇത്തവണ പരിശുദ്ധ ഹജ്ജ് കർമത്തിന് സേവനമനുഷ്ഠിക്കുന്ന വളന്റിയർമാർക്കുള്ള ജാക്കറ്റ് പ്രകാശനം നിർവഹിച്ചു. പ്രൊവിൻസ് വളന്റിയർ ക്യാപ്റ്റൻ ഉസാമ ചെറുവണ്ണൂരിന് ജാക്കറ്റ് നൽകി പ്രവാസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം ഒതുക്കുങ്ങലാണ് പ്രകാശനം ചെയ്തത്.
ജനപക്ഷ രാഷ്ട്രീയത്തിന്റ അടിസ്ഥാനം സേവനമാണെന്നും ജനസേവനത്തിലൂടെ ജനമനസ്സുകളിൽ സ്ഥാനംപിടിച്ച സംഘമാണ് പ്രവാസി വെൽഫെയർ എന്നും വെസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് ഉമർ പാലോട് അഭിപ്രായപ്പെട്ടു. വർഷങ്ങളോളമായി ജിദ്ദയിലെ പൊതു കൂട്ടായ്മയായ ഹജ്ജ് വെൽഫെയർ ഫോറത്തിന്റെ ഭാഗമായി, പ്രവാസി വെൽഫെയറിന്റെ ടീം അംഗങ്ങളും സേവനമനുഷ്ഠിച്ചുവരുന്നു.
അത് നിലനിർത്തുന്നതോടൊപ്പം സ്വന്തം നിലയിലും പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസ് ഹജ്ജ് വളന്റിയർ സേവന രംഗത്തേക്ക് പ്രവേശിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രൊവിൻസ് ജനറൽ സെക്രട്ടറി അശ്റഫ് പാപ്പിനിശ്ശേരി, പ്രവാസി വെസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റിയംഗങ്ങളായ അഡ്വ. ഫിറോസ്, അബ്ദുസുബ്ഹാൻ പറളി, റസാഖ് മാസ്റ്റർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പ്രവാസി വെൽഫെയർ മേഖല- യൂനിറ്റ് തല ഭാരവാഹികളും വളന്റിയർ ടീം അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.