പ്രവാസി വെൽഫെയർ; ജുബൈൽ ഘടകം ലോഗോ പ്രകാശനം
text_fieldsജുബൈൽ: പ്രവാസി സാംസ്കാരിക വേദി 'പ്രവാസി വെൽഫെയർ' എന്ന പേര് സ്വീകരിച്ച ശേഷം സംഘടനയുടെ പുതിയ ലോഗോ പ്രകാശനവും സാംസ്കാരിക സമ്മേളനവും ജുബൈലിൽ നടന്നു. കിഴക്കൻ പ്രോവിൻസ് പ്രസിഡന്റ് മുഹ്സിൻ അറ്റാശ്ശേരി ലോഗോ പ്രകാശനം നിർവഹിച്ചു. യോഗത്തിൽ അധ്യക്ഷത വഹിച്ച റീജനൽ കമ്മിറ്റി പ്രസിഡന്റ് ഫൈസൽ കോട്ടയം ഏറ്റുവാങ്ങി.
അക്രമത്തിനും അനീതിക്കും അഴിമതിക്കും ഫാഷിസത്തിനുമെതിരെ ജനാധിപത്യ വിശ്വാസികളുടെ ഏകോപനം ഉണ്ടാവണമെന്ന് മുഖ്യപ്രഭാഷണം നിർവഹിച്ച മുഹ്സിൻ പറഞ്ഞു. രാജ്യത്ത് നിലവിലെ സാഹചര്യത്തില്‍ വര്‍ഗീയതക്കെതിരെ വിപുലമായ ജനാധിപത്യ-മതനിരപേക്ഷ ശക്തികളുടെ കൂട്ടായ്മയാണ് ആവശ്യമായിട്ടുള്ളത്. അതോടൊപ്പം ജനകീയ പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയസഖ്യവും കെട്ടിപ്പടുക്കണം. ഈ ദ്വിമുഖ സമീപനത്തിലൂടെ മാത്രമെ ഫാഷിസ്റ്റ് ശക്തികളെ ചെറുക്കാനും പരാജയപ്പെടുത്താനും കഴിയൂവെന്ന് യോഗം വിലയിരുത്തി. 'പ്രവാസം: ആരോഗ്യവും, അതിജീവനവും' എന്ന വിഷയത്തിൽ നടന്ന ചർച്ചാസംഗമത്തിൽ പി.വി. അബ്ദുൽ റഊഫ് മുഖ്യപ്രഭാഷണം നടത്തി.
'പ്രവാസികളും മാനസികാരോഗ്യവും' എന്ന വിഷയത്തിൽ സന്നദ്ധ പ്രവർത്തകരായ സൈഫുദ്ദീൻ പൊറ്റശ്ശേരി, സലിം ആലപ്പുഴ എന്നിവർ ചർച്ച നയിച്ചു. വിവിധ സംഘടന പ്രതിനിധികളായ നൂഹ് പാപ്പിനിശ്ശേരി, അഷ്റഫ് മൂവാറ്റുപുഴ, മുഹമ്മദ് കുട്ടി മാവൂർ, ബൈജു അഞ്ചൽ, ഡോ. ജൗഷീദ്, സാബു മേലതിൽ സംസാരിച്ചു. നസീർ ഹനീഫ സ്വാഗതവും നിയാസ് കൊടുങ്ങല്ലൂർ നന്ദിയും പറഞ്ഞു. അബ്ദുൽ കരീം ആലുവ അവതാരകനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.