പ്രവാസി വെൽഫെയർ ദശവാർഷികാഘോഷം നാളെ
text_fieldsറിയാദ്: പ്രവാസി വെൽഫെയർ സൗദി അറേബ്യയിൽ ഒരു ദശകം പിന്നിടുന്നതിന്റെ ഭാഗമായി റിയാദിൽ വിവിധ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം പ്രസിഡന്റ് റസാഖ് പാലേരി നിർവഹിക്കും. വെള്ളിയാഴ്ച വൈകീട്ട് 6.30ന് അൽ യാസ്മിൻ ഇന്റർനാഷനൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വിവിധ കലാസാംസ്കാരിക പരിപാടികളോടെ നടക്കുന്നതാണ്.
രാഷ്ട്രീയ പൊതുമണ്ഡലത്തെക്കുറിച്ചുള്ള വിശകലനങ്ങളും യുവ ഗായിക മീര നയിക്കുന്ന ഗാനമേളക്കു പുറമെ ഏകപാത്ര നാടകവും കുട്ടികളുടെ നൃത്ത പരിപാടികളും അരങ്ങേറും. ചടങ്ങിൽ പ്രവാസി നാഷനൽ പ്രസിഡന്റ് സാജു ജോർജ്, സെൻട്രൽ പ്രൊവിൻസ് പ്രസിഡന്റ് ഖലീൽ പാലോട് എന്നിവർ സംബന്ധിക്കും.
10ാം വാർഷികത്തിന്റെ ഭാഗമായി മെഡിക്കൽ ക്യാമ്പുകൾ, ഫുട്ബാൾ ക്രിക്കറ്റ് ടൂർണമെന്റ്, പ്രവാസ ലോകത്തെ സമഗ്ര സംഭാവനക്കുള്ള അംഗീകാരം, യുവ സംരംഭകരുടെ ഒത്തുചേരൽ, വനിതകൾക്ക് തൊഴിൽ നേടാനുള്ള മാർഗ നിർദേശക പരിപാടികൾ, ലീഗൽ സെൽ, കലാകായിക മേളകൾ, പ്രഫഷനൽ മീറ്റുകൾ, ഡോക്യുമെന്ററി തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ സൗദിയിൽ നടന്നുവരികയാണ്.
10 വർഷക്കാലം റിയാദിൽ കലാസാംസ്കാരിക സാമൂഹിക രംഗത്ത് നിരവധി പ്രവർത്തനങ്ങളിലൂടെ സമൂഹത്തിൽ മുദ്ര പതിപ്പിച്ച പ്രവാസി വെൽഫെയർ ജനപങ്കാളിത്തത്തോടെ കൂടുതൽ മേഖലയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് ജനറൽ സെക്രട്ടറി ബാരിഷ് ചെമ്പകശ്ശേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.