പ്രവാസി വെൽഫെയർ യാംബു മേഖല സമ്മേളനം
text_fieldsയാംബു: പ്രവാസി വെൽഫെയർ യാംബു മേഖല സമ്മേളനം വെസ്റ്റേൻ പ്രൊവിൻസ് പ്രസിഡൻറ് ഉമർ പാലോട് ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു. പുതിയ കാലത്ത് ഇന്ത്യയുടെ പാരമ്പര്യവും മതേതരത്വവും സംരക്ഷിക്കാൻ യോജിച്ച പ്രവർത്തനം അനിവാര്യമാണെന്നും സൗഹൃദപൂർണമായ സഹവർത്തിത്വം സാധ്യമാക്കാൻ എല്ലാവരും ഏറെ ജാഗ്രത കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
യാംബു ടൊയോട്ട ഹാളിൽ നടന്ന പരിപാടിയിൽ മേഖല പ്രസിഡൻറ് സഫീൽ കടന്നമണ്ണ അധ്യക്ഷത വഹിച്ചു. പ്രവർത്തന റിപ്പോർട്ട് മേഖല പ്രസിഡൻറ് അവതരിപ്പിച്ചു. ‘പ്രവർത്തകരോട്’ ശീർഷകത്തിൽ സലീം വേങ്ങര സംസാരിച്ചു.
‘ക്രിട്ടിസിസം ഇഗ്നൈറ്റഡ് ലീഡർഷിപ് മോഡൽ’ വിഷയത്തിൽ സംസാരിച്ച നൗഷാദ് വി. മൂസ വയനാട്, പുതിയ രാഷ്ട്രീയ ചുറ്റുപാടിൽ പ്രവർത്തകർ സമൂഹമാധ്യമങ്ങളിലും മറ്റും സ്വീകരിക്കേണ്ടുന്ന മുൻകരുതലുകളെക്കുറിച്ച് ഓർമപ്പെടുത്തി. മേഖല എക്സിക്യൂട്ടീവ് അംഗങ്ങളായ നിയാസ് യൂസുഫ് എരുമേലി, അനീസുദ്ദീൻ ചെറുകുളമ്പ് തുടങ്ങിയവർ ആശംസ നേർന്നു.
ബഷീർ ആലപ്പുഴ, ഷൗക്കത്ത് എടക്കര, നിയാസ് യൂസുഫ്, സലീം വേങ്ങര, ഇല്യാസ് വേങ്ങൂർ, നൗഷാദ് വയനാട്, അൻസ സലിം കടന്നമണ്ണ തുടങ്ങിയവർ ഗാനം ആലപിച്ചു. മേഖല സെക്രട്ടറിയും സമ്മേളന കോഓഡിനേറ്ററുമായ ഇല്യാസ് വേങ്ങൂർ സ്വാഗതം പറഞ്ഞു. ഫൈസൽ കോയമ്പത്തൂർ, നസീഫ് മാറഞ്ചേരി, ഫൈസൽ പത്തപ്പിരിയം, ഷൗക്കത്ത് എടക്കര, മുനീർ കോഴിക്കോട്, അബ്ദുൽ വഹാബ് തങ്ങൾ പിണങ്ങോട് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.