പ്രവാസി കൊല്ലം- ആലപ്പുഴ സംയുക്ത കൺവെൻഷൻ
text_fieldsജുബൈൽ: പ്രവാസി സാംസ്കാരിക വേദി കൊല്ലം -ആലപ്പുഴ സംയുക്ത പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. രാജ്യത്തെ നിലവിലെ പരമ്പരാഗത രാഷ്ട്രീയ പാർട്ടികളുടെ അവസ്ഥ കൺവെൻഷൻ ചർച്ച ചെയ്തു. ചെങ്ങറ, മുത്തങ്ങ, അരിപ്പ എന്നിവിടങ്ങളിൽ നടന്ന ഭൂസമരങ്ങൾ വെൽഫെയർ പാർട്ടിയെ ജനകീയമാക്കിയെന്ന് യോഗം വിലയിരുത്തി. ജനപക്ഷ രാഷ്ട്രീയത്തിൽ ശക്തമായ ഇടപെടലുകൾ നടത്തുന്ന വെൽഫയർ പാർട്ടിക്ക് പ്രവാസ ലോകത്തുനിന്നും മികച്ച പിന്തുണ നൽകുമെന്നും യോഗം അഭിപ്രായപ്പെട്ടു.
സലിം ആലപ്പുഴ അധ്യക്ഷത വഹിച്ചു. ആലപ്പുഴ ജില്ല പ്രസിഡൻറ് നാസർ ആറാട്ടുപുഴ, കൊല്ലം ജില്ല പ്രസിഡൻറ് സലീം മൂലയിൽ, കെ.എം. ബഷീർ, ഡോ. ജൗഷീദ് എന്നിവർ സംസാരിച്ചു. ബിജു പൂതക്കുളം സ്വാഗതവും മുഹ്സിൻ ആറ്റാശ്ശേരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.