Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎൽ.ഡി.എഫിൻെറ വിജയം...

എൽ.ഡി.എഫിൻെറ വിജയം ആഘോഷിച്ച്​ പ്രവാസികളും

text_fields
bookmark_border
എൽ.ഡി.എഫിൻെറ വിജയം ആഘോഷിച്ച്​ പ്രവാസികളും
cancel
camera_alt

എൽ.ഡി.എഫ് വിജയാഘോഷത്തോടനുബന്ധിച്ച് കേളി ഓഫിസിൽ നടന്ന പരിപാടി 

റിയാദ്: ദീപം തെളിച്ചും കേക്ക് മുറിച്ച് മധുരം പങ്കുവെച്ചും കേരളക്കരയോടൊപ്പം റിയാദ് കേളി പ്രവർത്തകരും വിജയദിനം ആഘോഷിച്ചു. എൽ.ഡി.എഫിന് തുടർഭരണം ലഭിച്ചതിൻെറ ഭാഗമായി കേരളത്തിൽ നടന്ന വിജയാഘോഷത്തിൻെറ തുടർച്ചയായാണ് സൗദിയിലെ വിവിധ ഭാഗങ്ങളിലെ മലയാളികളോടൊപ്പം റിയാദിലെ കേളി കലാസാംസ്കാരിക വേദി പ്രവർത്തകരും വിജയാഘോഷത്തിൽ പങ്കെടുത്തത്.

റിയാദ് കേളി ഓഫിസിൽ നടന്ന വിജയാഹ്ലാദത്തിന് കേളി രക്ഷാധികാരി സമിതി കൺവീനർ കെ.പി.എം. സാദിഖ് നേതൃത്വം നൽകി. ആക്ടിങ്​ സെക്രട്ടറി ടി.ആർ. സുബ്രഹ്മണ്യൻ തുടങ്ങി നിരവധി പ്രവർത്തകരും പങ്കെടുത്തു. കുടുംബമായി താമസിക്കുന്നവർ അവരുടെ വീടുകളിൽ മധുരം വിളമ്പിയും ദീപം തെളിച്ചും വിജയാഘോഷത്തിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ExpatriatesLDF
News Summary - Expatriates also celebrate the victory of the LDF
Next Story