എക്സ്പോ 2030; വിജയത്തിനായി സൗദി എല്ലാ തലങ്ങളിലും ശക്തമായ പ്രതിബദ്ധത പ്രകടിപ്പിച്ചു -ബി.ഐ.ഇ
text_fieldsറിയാദ്: എക്സ്പോ 2030 വിജയത്തിനായി സൗദി എല്ലാ തലങ്ങളിലും ശക്തമായ പ്രതിബദ്ധത പ്രകടിപ്പിച്ചതായി ഇന്റർനാഷനൽ ബ്യൂറോ ഓഫ് എക്സ്പോസിഷൻസ് സെക്രട്ടറി ജനറൽ ദിമിത്രി കെർകെൻറ്സെസ് പറഞ്ഞു. സൗദി സന്ദർശന സമാപനത്തിൽ കെർകെൻറ്സെസ്നെ ഉദ്ധരിച്ചു ബി.ഐ.ഇ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ യാത്രയുടെ പുതിയ അധ്യായത്തിലേക്ക് പ്രവേശിക്കാനുള്ള ആവേശത്തിലാണ് താനെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ജൂണിൽ ബ്യൂറോയുടെ 174ാമത് ജനറൽ അസംബ്ലിയിൽ ബ്യൂറോ ഇന്റർനാഷനൽ ഡെസ് എക്സ്പോസിഷനിലെ അംഗരാജ്യങ്ങൾക്കിടയിൽ 'റിയാദ് എക്സ്പോ 2030' ആതിഥേയത്വം വഹിക്കുന്നതിലെ പുരോഗതിയെക്കുറിച്ച് സൗദിയിൽ നിന്നുള്ള പ്രതിനിധി സംഘം റിപ്പോർട്ട് സമർപ്പിക്കും.
എക്സ്പോ 2030ന് ആതിഥേയത്വം വഹിക്കാൻ സൗദിയെ തിരഞ്ഞെടുക്കപ്പെട്ടതിനുശേഷമുള്ള ആദ്യത്തെ റിപ്പോർട്ട് സമർപ്പണമായിരിക്കുമിത്. നവംബറിൽ നടന്ന 173ാമത് ജനറൽ അസംബ്ലിയിലിയാണ് വേൾഡ് എക്സ്പോ ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യയെ തിരഞ്ഞെടുത്തത്. കഴിഞ്ഞാഴ്ചയാണ് ഇന്റർനാഷനൽ ബ്യൂറോ ഓഫ് എക്പോഷിസൻസ് സെക്രട്ടറി ജനറൽ ദിമിത്രി കെർകെൻറ്സെസ് സൗദി സന്ദർശിച്ചത്. സന്ദർശനത്തിനിടെ എക്സ്പോ 2030 ന് ആതിഥേയത്വം വഹിക്കുന്നതിനുള്ള സൗദിയുടെ തയാറെടുപ്പുകളും ഒരുക്കങ്ങളും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ഉൾപ്പെടെയുള്ളവരുമായി അദ്ദേഹം അവലോകനം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.