ജിസാൻ മാമ്പഴങ്ങൾ ജോർഡനിലേക്ക്; ആദ്യം കയറ്റുമതി ചെയ്തത് 24 ടൺ മാമ്പഴം
text_fieldsജിദ്ദ: ജോർഡനിലേക്ക് സൗദിയിലെ ജിസാനിൽനിന്ന് മാമ്പഴ കയറ്റുമതി ആരംഭിച്ചു. ആദ്യതവണ 24 ടൺ മാമ്പഴങ്ങളാണ് കയറ്റുമതി ചെയ്തത്. ആദ്യമായാണ് ജിസാൻ മാമ്പഴം ജോർഡനിലേക്ക് കയറ്റിയയക്കുന്നത്. ജിസാൻ മേഖല പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ബ്രാഞ്ച് ഓഫിസിന്റെ പിന്തുണയോടും ജിസാൻ എനർജി ആൻഡ് ഡെവലപ്മെൻറ് കമ്പനിയായ ‘ജസാഡ്കോ’ യുടെയും അഗ്രികൾചറൽ മാർക്കറ്റിങ് ‘വിഷൻ’ കോഓപറേറിവ് സൊസൈറ്റിയുടെയും പങ്കാളിത്തത്തോടെയാണിത്. മാസങ്ങൾക്കുമുമ്പാണ് ജോർഡനുമായി മാമ്പഴ കയറ്റുമതി കരാർ ഉണ്ടാക്കിയത്. മേഖലയിലെ മാമ്പഴം, പപ്പായ, തണ്ണിമത്തൻ എന്നിവയുൾപ്പെടെ നിരവധി ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിലുൾപ്പെടും. 4000 ടൺ ജിസാൻ മാമ്പഴങ്ങൾ വിപണനം ചെയ്യാനാണ് ജോർഡൻ കൃഷി മന്ത്രാലയവുമായുള്ള ധാരണ. സൗദിയിലെ ഏറ്റവും കൂടുതൽ മാമ്പഴം ഉൽപാദിപ്പിക്കുന്ന മേഖലകളിലൊന്നാണ് ജിസാൻ. വിവിധ ഇനം മാമ്പഴങ്ങളുടെ നിരവധി തോട്ടങ്ങളാണ് പ്രദേശത്തുള്ളത്. ഒരോ വർഷവും ടൺ കണക്കിന് മാമ്പഴങ്ങളാണ് ജിസാൻ മേഖലയിൽ ഉൽപാദിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.