ഖുബാഅ് പള്ളി വിപുലീകരണം; കുടിയൊഴിപ്പിക്കലിനുള്ള സമയപരിധി കഴിഞ്ഞു
text_fieldsജിദ്ദ: മദീനയിലെ ഖുബാഅ് പള്ളി വിപുലീകരണ സ്ഥലത്തെ കെട്ടിട ഉടമകൾക്ക് താമസം ഒഴിയാൻ നൽകിയ സമയപരിധി അവസാനിച്ചു. ആദ്യഘട്ടത്തിൽ പൊളിച്ചുനീക്കുന്ന കെട്ടിടങ്ങളിലെ താമസക്കാർക്ക് നൽകിയ സമയപരിധിയാണ് തിങ്കളാഴ്ച അവസാനിച്ചത്. സമയപരിധി അവസാനിച്ചതോടെ കെട്ടിടങ്ങളിലേക്കുള്ള വൈദ്യുതി, വെള്ളം തുടങ്ങിയ വിവിധ കണക്ഷനുകൾ വിച്ഛേദിക്കുന്ന നടപടികൾ ബന്ധപ്പെട്ട വകുപ്പുകൾ ആരംഭിച്ചിട്ടുണ്ട്. കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതിന്റെ മുന്നോടിയായാണിത്.
കിങ് സൽമാൻ ഖുബാഅ് മസ്ജിദ് വിപുലീകരണ പദ്ധതിക്ക് നീക്കം ചെയ്യുന്ന കെട്ടിടങ്ങൾക്ക് നഷ്ടപരിഹാരം വിതരണം ചെയ്യുമെന്ന് മദീന വികസന അതോറിറ്റി നേരത്തെ പ്രഖ്യാപിച്ചിരുന്നു. പദ്ധതി പരിധിക്കുള്ളിൽ സ്ഥിതിചെയ്യുന്ന റിയൽ എസ്റ്റേറ്റ് ഉടമകളോട് അവരുടെ കെട്ടിടം ഒഴിയാനും നടപടിക്രമങ്ങൾ അന്തിമമാക്കുന്നതിന് അതോറിറ്റിയിലെ പ്രോപ്പർട്ടി മാനേജുമെൻറുമായി ബന്ധപ്പെടാനും ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.