Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎക്​സ്​ട്രീം ഇ’...

എക്​സ്​ട്രീം ഇ’ കാറോട്ട മത്സരത്തിന്​ ജിദ്ദയിൽ തുടക്കം

text_fields
bookmark_border
എക്​സ്​ട്രീം ഇ’ കാറോട്ട മത്സരത്തിന്​ ജിദ്ദയിൽ തുടക്കം
cancel

ജിദ്ദ: ഇലക്ട്രിക് എസ്‌.യു.വികൾക്കായുള്ള ‘എക്​സ്​ട്രീം ഇ 2024’ കാറോട്ട മത്സരം നാലാം പതിപ്പിന്​ ജിദ്ദയിൽ തുടക്കം. സൗദി ഓട്ടോമൊബൈൽ ആൻഡ് മോട്ടോർസൈക്കിൾ ഫെഡറേഷനും കായിക മന്ത്രാലയവും ചേർന്ന്​ സംഘടിപ്പിക്കുന്ന മത്സരം രണ്ട്​ ദിവസങ്ങളിലായാണ്​ നടക്കുന്നത്​. ആകെ 16 കാറോട്ട താരങ്ങളാണ്​ മത്സരിക്കുന്നത്​. ഇവർ എട്ട് അന്താരാഷ്​ട്ര ടീമുകളെയാണ്​ പ്രതിനിധീകരിക്കുന്നത്​. ജിദ്ദ ആദ്യമായാണ്​ എക്​സ്​ട്രീം ഇ കാറോട്ട മത്സരത്തിന്​ വേദിയാകുന്നത്​.

ആദ്യപതിപ്പിന്​ 2021ൽ അൽഉലയാണ്​ ആതിഥേയത്വം വഹിച്ചത്​. രണ്ടും മൂന്നും പതിപ്പുകൾ നിയോമിലാണ്​ നടന്നത്​. എക്​സ്​ട്രീം ഇ എന്ന പ്രധാന ഇവൻറിന്​ നാലാം തവണയും സൗദിയിൽ ആതിഥേയത്വം വഹിക്കുന്നതിൽ ഞങ്ങൾ സന്തുഷ്​ടരാണെന്ന്​ സൗദി ഓട്ടോമൊബൈൽ ആൻഡ് മോട്ടോർ സൈക്കിൾ ഫെഡറേഷൻ ചെയർമാൻ അമീർ ഖാലിദ് ബിൻ സുൽത്താൻ ബിൻ അബ്​ദുല്ല ബിൻ ഫൈസൽ പറഞ്ഞു. ഇത് കായിക മേഖലക്ക്​ ഭരണകൂടത്തിൽനിന്ന് ലഭിക്കുന്ന തുടർച്ചയായ പിന്തുണയുടെയും കായിക മന്ത്രിയുടെ നിരന്തരമായ ഫോളോ അപ്പി​െൻറയും ഫലങ്ങളി​ലൊന്നാണ്.

രാജ്യം ഇപ്പോൾ വിവിധ കായിക മത്സരങ്ങൾക്കുള്ള ജനപ്രിയ സ്ഥലമായി മാറിയിരിക്കുന്നു. പങ്കെടുക്കുന്ന എല്ലാ ടീമുകളെയും ഞങ്ങൾ ജിദ്ദയിലേക്ക് സ്വാഗതം ചെയ്യുന്നു. കാലാവസ്ഥാ വ്യതിയാനത്തി​െൻറ പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിന്​ ലോകത്തെ സ്വാധീനിക്കാൻ ഇലക്​ട്രിക്​ കാറോട്ട മത്സരങ്ങൾക്കാവും. കാർബൺ ബഹിർഗമനമുണ്ടാക്കുന്ന പെട്രോളിയം വാഹനങ്ങൾക്ക്​ പകരം ഇലക്​ട്രിക്​ വാഹനങ്ങൾ കൂടുതലായി ഉപയോഗിക്കാൻ ഇത്​ ജനങ്ങൾക്ക്​ വലിയ സന്ദേശം പകരും. ഇത്തരമൊരു സന്ദേശമാണ്​ സൗദി ഇത്തരമൊരു ഇവൻറി​െൻറ ആതിഥേയരാകുന്നതിലൂടെ പകർന്നുനൽകുന്നതെന്നും അമീർ ഖാലിദ്​ ബിൻ സുൽത്താൻ പറഞ്ഞു.

പരിസ്ഥിതിയിൽ കാലാവസ്ഥാ വ്യതിയാനത്തി​െൻറ ആഘാതം ഉയർത്തിക്കാട്ടുകയും സുസ്ഥിരതയുടെ മേഖലയിൽ പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യകൾ പ്രോത്സാഹിപ്പിക്കുകയും ചെയ്തുന്ന ഇലക്ട്രിക് എസ്‌.യു.വി മത്സരത്തി​െൻറ പുതിയതും നൂതനവുമായ ഒരു രൂപമാണ് ‘എക്‌സ്ട്രീം ഇ’ സീരീസ്. ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്ന പ്രവണതയെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, കാർബൺ അളവ് കുറയ്ക്കുന്നതിനും ഭൂമിയുടെ മെച്ചപ്പെട്ട ഭാവിക്കായി സുസ്ഥിരമായി പ്രവർത്തിക്കുന്നതിനും ഇത്​ സഹായിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Extreme e-car racing
News Summary - Extreme E' Car racing competition has started in Jeddah
Next Story