എക്സ്ട്രീം ഇ-കാറോട്ട മത്സരം; വാഹനങ്ങൾ സൗദിയിലെത്തി
text_fieldsജിദ്ദ: 'എക്സ്ട്രീം ഇ-കാറോട്ട' മത്സരത്തിനുള്ള വാഹനങ്ങൾ സൗദിയിലെത്തി.
ഈ മാസം 19, 20 തീയതികളിൽ നിയോം നഗരം ആതിഥേയത്വം വഹിക്കുന്ന എക്സ്ട്രീം ഇ ചാമ്പ്യൻഷിപ്പിെൻറ രണ്ടാം സീസണിലേക്കുള്ള വാഹനങ്ങളും മത്സരത്തിനാവശ്യമായ ഉപകരണങ്ങളുമാണ് 'സെൻറ് ഹെലീന' എന്ന കപ്പലിൽ സൗദിയിലെത്തിയത്.
ബ്രിട്ടനിലെ ഡോർസെറ്റിലെ പൂൾ തുറമുഖത്തുനിന്നാണ് വാഹനങ്ങളും ഉപകരണങ്ങളുമായി കപ്പൽ പുറപ്പെട്ടത്. സൗദിയിലെ ദുബാഅ് തുറമുഖത്തെത്തിയ സെൻറ് ഹലീന കപ്പൽ, ചരക്കുകൾ ഇറക്കാൻ കുറച്ചു ദിവസം അവിടെയുണ്ടാകും. ഒഡീഡി 21 റേസിങ് കാറുകൾ, സോളാർ പാനലുകൾ, ന്യൂട്രൽ എമിഷൻ കാർ ചാർജിങ്ങിനുള്ള ഹൈഡ്രജൻ ഇന്ധന സെല്ലുകൾ, ബാറ്ററികൾ എന്നിവ കൊണ്ടുവന്നതിലുൾപ്പെടും. ആഗോള കാലാവസ്ഥ പ്രതിസന്ധിയുടെ വെല്ലുവിളികളെ സംബന്ധിച്ച് ആളുകളെ ബോധവത്കരിക്കുന്നതിനും ആവാസവ്യവസ്ഥയെ വീണ്ടും ഹരിതവത്കരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിെൻറയും ഭാഗം കൂടിയാണ് എക്സ്ട്രീം ഇ-കാറോട്ട മത്സരം സൗദി അറേബ്യയിൽ നടക്കുന്നത്. കാറോട്ട മത്സര ആരാധകരെ ഇത് സംബന്ധിച്ച് ബോധവത്കരിക്കാൻ എക്സ്ട്രീം ഇ അതിെൻറ സ്പോർട്സ് പ്ലാറ്റ്ഫോം ഉപയോഗിക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.