തീവ്രവാദ ചിന്തകൾ ഉന്മൂലനം ചെയ്യപ്പെടണം -സൗദി മന്ത്രിസഭ
text_fieldsറിയാദ്: തീവ്രവാദ ചിന്തകൾ ഇല്ലാതാക്കാനും ഭീകരവാദത്തെ വേരോടെ പിഴുതെറിയാനും അന്താരാഷ്ട്ര ശ്രമങ്ങൾക്ക് പ്രധാന്യമുണ്ടെന്ന് സൗദി മന്ത്രിസഭ വ്യക്തമാക്കി. ഭീകരവാദത്തിെൻറ ഇരകൾക്ക് പിന്തുണയും പരിചരണവും നൽകാനും ഒപ്പം വിദ്യാഭ്യാസവും പുനരധിവാസവും നേടാൻ അവരെ പ്രാപ്തരാക്കാനും ലോകതലത്തിൽ യോജിച്ച നീക്കങ്ങൾ നടക്കണമെന്നും ചൊവ്വാഴ്ച റിയാദിൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം ആവശ്യപ്പെട്ടു. തീവ്രവാദത്തിനെതിരെ സൗദിക്ക് ഉറച്ച നിലപാടാണുള്ളത്. അതിന്റെ ഇരകളെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭ പ്രത്യേകം വിളിച്ച സമ്മേളനത്തിലെ സൗദിയുടെ നിലപാട് മന്ത്രിസഭ ആവർത്തിച്ചു.
ഫ്രഞ്ച് പ്രസിഡന്റ് ഫോണിൽ വിളിച്ച് നടത്തിയ സംഭാഷണവും ഇറാൻ വിദേശകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ ഫലങ്ങളും പ്രാദേശിക സംഭവവികാസങ്ങളുടെ അവലോകനവും കിരീടാവകാശി മന്ത്രിസഭയെ അറിയിച്ചു.
രാഷ്ട്രീയവും മാനുഷികവുമായ തലങ്ങളിൽ സൗദിയുടെ നിരന്തരമായ ശ്രമങ്ങളെക്കുറിച്ചും സെഷൻ സ്പർശിച്ചു. ഗസ്സയിലെയും അതിന്റെ ചുറ്റുപാടുകളിലെയും നിലവിലെ സാഹചര്യവും ലബനാനിലെ നിലവിലെ സംഭവങ്ങളുടെ അനന്തരഫലങ്ങളും അഭിമുഖീകരിക്കുന്നതിന് അവിടുത്തെ ജനതക്ക് എയർ ബ്രിഡ്ജ് ആരംഭിച്ചതുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്തു. റിയാദിൽ നടന്ന ഗ്ലോബൽ ലോജിസ്റ്റിക് ഫോറത്തിന്റെ വിജയത്തെ മന്ത്രിസഭ പ്രശംസിച്ചു.
സംയുക്ത സഹകരണം വർധിപ്പിക്കുന്നതിനും ലോജിസ്റ്റിക് സേവനങ്ങളും വിതരണ ശൃംഖലകളും വികസിപ്പിക്കുന്നതിനും അതിന്റെ ഫലങ്ങൾ സഹായിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. സാമ്പത്തിക വളർച്ചയെ പിന്തുണക്കുന്നതിനും സുസ്ഥിര വികസനം കൈവരിക്കുന്നതിനും ഫോറം സഹായിക്കുമെന്നും സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.