റിയാദിൽ കണ്ണഞ്ചിപ്പിക്കുന്ന വാഹന പ്രദർശനം
text_fieldsജിദ്ദ: ലോകോത്തര വാഹനങ്ങളുടെ വലിയ പ്രദർശന പരിപാടിക്ക് റിയാദിൽ അരങ്ങൊരുങ്ങുന്നു. റിയാദ് സീസൺ ആഘോഷത്തിെൻറ ഭാഗമായാണ് ഏറ്റവും വലിയ ഓട്ടോമൊബൈൽ എക്സിബിഷൻ സംഘടിപ്പിക്കുന്നത്. നവംബർ 18 മുതൽ 28 വരെയാണ് പരിപാടി. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വാഹന പ്രദർശനത്തിനാണ് നഗരം വേദിയാകുക. പുതിയ രൂപത്തിൽ എല്ലാതരത്തിലുമുള്ള കാർ പ്രേമികളെ ആകർഷിപ്പിക്കാനുള്ള ഒരുക്കം പുരോഗമിക്കുകയാണ്.
ലോകമെമ്പാടുമുള്ള ഏറ്റവും ചെലവേറിയതും അപൂർവവുമായ വാഹനങ്ങളുണ്ടാകും. അവയുടെ ഉടമകൾക്കും ആതിഥ്യമരുളും. ദറഇയയിലെ കിങ് ഖാലിദ് റോഡിൽ അൽറിഹാബ് ഡിസ്ട്രിക്റ്റിൽ 1,40,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് പ്രദർശന നഗരി. 50ലധികം ബ്രാൻഡുകളുടെയും 15 കാർ നിർമാതാക്കളുടെയും പങ്കാളിത്തത്തിൽ 600ലധികം ആഡംബരവും അപൂർവവുമായ കാറുകളും അണിനിരക്കും. അപൂർവവും പൗരാണികവുമായ കാറുകളുടെയും സ്പോർട്സ് കാറുകളുടെയും വിപുല ശേഖരം പ്രദർശിപ്പിക്കും. വാഹന നിർമാണത്തിെൻറ വിവിധ ഘട്ടങ്ങളും അതിെൻറ ചരിത്രവും വിവരിക്കുന്ന മ്യൂസിയവും ഒരുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.