ഫാബിൻ ജുബൈൽ എഫ്.സി ജേതാക്കൾ
text_fieldsജുബൈല്‍: ഫുട്ബാൾ കൂട്ടായ്മയായ ജുബൈല്‍ എഫ്.സി സംഘടിപ്പിച്ച അല്‍ മുസൈന്‍ സെവന്‍സ് ഫുട്ബാൾ ടൂർണമെന്റിൽ ഫാബിൻ ജുബൈൽ എഫ്.സി വിജയികളായി. ദമ്മാം ഇന്ത്യന്‍ ഫുട്ബാൾ അസോസിയേഷന്റെ (ഡിഫ) പങ്കാളിത്തത്തോടെ സംഘടിപ്പിച്ച മേളയില്‍ 20 ടീമുകളുടെ പോരാട്ടത്തിനൊടുവിലാണ് പസഫിക് ലോജിസ്റ്റിക് ബദർ എഫ്.സിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയത്. ചടങ്ങിൽ ജുബൈൽ എഫ്.സി പ്രസിഡൻറ് ഷജീർ തച്ചമ്പാറ അധ്യക്ഷത വഹിച്ചു.
‘ഡിഫ’ പ്രസിഡന്റ് മുജീബ് കളത്തിൽ, സ്പോൺസർ അൽമുസയിൻ സി.ഇ.ഒ സഹീർ സകരിയ എന്നിവർ സംസാരിച്ചു. ഫൈനൽ മത്സരത്തിൽ ഗോൾ നേടുകയും കളിയിലെ താരവുമായി തെരഞ്ഞെടുത്ത ജുബൈൽ എഫ്.സി താരം ഗോകുലിന് പ്രോത്സാഹനസമ്മാനമായി നാട്ടിൽ പോയി വരാനുള്ള ടിക്കറ്റ് അദ്ദേഹം സ്പോൺസർ ചെയ്തു. ടൂർണമെന്റിലുടനീളം ഗംഭീരപ്രകടനം കാഴ്ചവെച്ച ഫവാസ് ബദർ എഫ്.സി ടൂർണമെന്റിലെ (മികച്ച താരവും കൂടുതൽ ഗോൾ നേടുന്ന താരവും), റഫീഖ് ബദർ എഫ്.സി (മികച്ച ഡിഫൻഡർ), ശരത് ജുബൈൽ എഫ്.സി (മികച്ച ഗോൾകീപ്പർ), അശ്വിൻ ജുബൈൽ എഫ്.സി (എമെർജിങ് താരം), ഗോകുൽ ജുബൈൽ എഫ്.സി (ഫൈനൽ മാൻ ഓഫ് ദ മാച്ച്) പുരസ്കാരവും കരസ്ഥമാക്കി.
രണ്ടാം സ്ഥാനക്കാർക്കുള്ള ട്രോഫി, പ്രൈസ് മണി പസഫിക് ലോജിസ്റ്റിക് ബദർ എഫ്.സിയും ടൂർണമെന്റിലെ മൂന്നാം സ്ഥാനത്തിനുള്ള ട്രോഫി സദാഫ്കോ മഡ്രിഡ് എഫ്.സിയും ഏറ്റുവാങ്ങി. സ്പോൺസർ ബിനോയ് കാലക്സ്, അൽമുസൈൻ സി.ഇ.ഒ സാഹിർ സകരിയ, ജാനിഷ് ജുബൈൽ എഫ്.സി എന്നിവർ ചേർന്ന് ഫാബിൻ ജുബൈൽ എഫ്.സിക്ക് ട്രോഫിയും സമാറ സ്പോൺസർ ചെയ്ത പ്രൈസ് മണി ജെഫ്സി സെക്രട്ടറി ഇല്യാസ്, വൈസ് പ്രസിഡൻറ് മുസ്തഫ എന്നിവർ ചേർന്നു കൈമാറി. ജുബൈൽ എഫ്.സി മീഡിയ ആൻഡ് ഇവൻറ് ചെയർമാൻ ഷാഫി സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.