ഫേസ് ഫൗണ്ടേഷൻ ‘ഫേസ് എക്സ് ടോക് ഷോ’
text_fieldsദമ്മാം: ഫേസ് ഫൗണ്ടേഷന്റെ ഇന്ത്യൻ വിദ്യാർഥികൾക്കായി ‘ഫേസ് എക്സ് ടോക് ഷോ’ സംഘടിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ പബ്ലിക് ടോക് ഷോയായ ടെഡ് എക്സ് മാതൃകയിൽ എട്ട്, ഒമ്പത്, 10 ക്ലാസിൽ പഠിക്കുന്ന സ്കൂൾ വിദ്യാർഥികൾക്കായി അവരുടെ പബ്ലിക് സ്പീക്കിങ് കഴിവിനെ വളർത്താനും ഉയർന്ന ലീഡർഷിപ് സ്കിൽ വർധിപ്പിക്കാനും അത് അന്താരാഷ്ട്ര തലത്തിൽ അവതരിപ്പിക്കാനുമുള്ള വേദിയാണ് ഇതിലൂടെ ഫേസ് കാമ്പസ് വിഭാവനം ചെയ്യുന്നത്. ഇന്ത്യയിൽ വിദ്യാർഥികൾക്ക് വേണ്ടി ആദ്യമായി ആരംഭിക്കുന്ന സ്റ്റുഡൻറ്സ് പബ്ലിക്ക് ടോക് ഷോയാണ് ‘ഫേസ് എക്സ് ടോക് ഷോ’ എന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വിദ്യാർഥികളെ ഇന്ത്യയിലെയും വിദേശത്തെയും ഉന്നത കലാലയങ്ങളിലേക്ക് സ്കോളർഷിപ്പോടെ ഡിഗ്രി, പി.ജി പഠനങ്ങൾക്ക് എത്തിക്കുക, സിവിൽ സർവിസ് പരീക്ഷക്ക് വിദ്യാർഥികളെ പ്രാപ്തരാക്കുക, യു.എൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികളിലെ വിവിധ തസ്തികളിലേക്ക് മലയാളികളെ എത്തിക്കുക തുടങ്ങിയ സമൂഹത്തിന്റെ ലീഡർഷിപ്പിലേക്ക് നമ്മുടെ കുട്ടികളെ എത്തിക്കാനുള്ള ശ്രമമാണ് ഫേസ് നടത്തിക്കൊണ്ടിരിക്കുന്നത്.
ഈ മത്സരത്തിൽ ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. ഫൈനലിൽ എത്തുന്ന എല്ലാവർക്കും പ്രത്യേക സർട്ടിഫിക്കറ്റും ഉപഹാരവും ലഭിക്കും. ആദ്യ റൗണ്ടിൽ പങ്കെടുക്കുന്നവർക്കും സർട്ടിഫിക്കറ്റ് ലഭിക്കും. ടോക്ക് ഷോയുടെ ഔപചാരിക ലോഞ്ചിങ് ഈ മാസം ഏഴിന് കോഴിക്കോട് റീജനൽ സയൻസ് സെന്ററിൽ നടന്നിരുന്നു. ഫേസ് കാമ്പസ് പ്രിൻസിപ്പൽ പി. കമാൽകുട്ടി അധ്യക്ഷത വഹിച്ചു. മുനവ്വറലി ശിഹാബ് തങ്ങളാണ് ലോഞ്ച് ചെയ്തത്. ഡോ. റാഷിദ് ഗസ്സാലി, ഫേസ് അക്കാദമിക് ഡയറക്ടർ എം.പി. ജോസഫ് ചടങ്ങിൽ സംബന്ധിച്ചിരുന്നു.
ഈ മാസം 25 വരെ രജിസ്റ്റർ ചെയ്യാം. വാർത്തസമ്മേളനത്തിൽ ഫേസ് ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ഇ. യഅ്ഖൂബ് ഫൈസി, ഫേസ് അക്കാദമിക് കൗൺസിൽ അംഗം ഡോ. ബഷീർ എടാട്ട്, ആലി കുട്ടി ഒളവത്തൂർ എന്നിവർ പങ്കെടുത്തു. https://facextalkshow.com/applicationform/ എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.