മാഞ്ഞുതീരുന്നു, പ്രവാസ പ്രാദേശിക കൂട്ടായ്മകൾ
text_fieldsറിയാദ്: രണ്ട് ദശകങ്ങളായി സാധാരണക്കാരായ മലയാളി പ്രവാസികളുടെ ജീവിതത്തിൽ സാമൂഹികമായ ഉണർവ് പകർന്നിരുന്ന പ്രാദേശിക കൂട്ടായ്മകൾ കളംവിടുകയാണ്. തെൻറ കുടുംബത്തിെൻറ അഭിവൃദ്ധിയോടൊപ്പം നാടിെൻറ പിന്നാക്കാവസ്ഥ പരിഹരിക്കാൻ ഓരോ പ്രവാസിയും മുന്നിട്ടിറങ്ങിയിരുന്നതിെൻറ അടയാളങ്ങളായിരുന്നു ഓരോ സംഘടനയും.
നിരാലംബരുടെ വിവാഹം, വിദ്യാഭ്യാസം, വീടുനിർമാണം, ചികിത്സ തുടങ്ങി വിവിധ മേഖലകളിൽ മാനുഷിക പ്രവർത്തനങ്ങൾ നടത്തിയ കൂട്ടായ്മകൾ തിരോഭവിക്കുകയോ മന്ദഗതിയിലാവുകയോ ചെയ്യുന്ന സാഹചര്യത്തിലാണ് പ്രവാസം. തൊണ്ണൂറുകളിൽ ഒറ്റപ്പെട്ടരീതിയിൽ തുടങ്ങിയ പ്രാദേശിക കൂട്ടായ്മകൾ രണ്ടായിരത്തിന് ശേഷം കൂടുതൽ വേദികളിൽ രൂപംകൊള്ളുകയായിരുന്നു. സൗദിയിൽനിന്ന് മലയാളപത്രങ്ങൾ പ്രസിദ്ധീകരണം ആരംഭിച്ചതോടെ അവയുടെ പ്രവർത്തനങ്ങൾക്ക് നല്ല കവറേജ് കിട്ടുകയും അവ കൂടുതൽ ജനകീയമാവുകയും ചെയ്തു.
മസാന്ത പെൻഷൻ, സ്കോളർഷിപ്, തൊഴിൽ കണ്ടെത്താനുള്ള സഹായം, പാലിയേറ്റിവ് കെയർ തുടങ്ങി സഹായഹസ്തം നീണ്ട കൈവഴികൾ നിരവധിയാണ്. ആദ്യകാലങ്ങളിൽ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകിയിരുന്ന സംഘടനകളിൽ ചിലത് കലാസാംസ്കാരിക രംഗത്തേക്കുകൂടി പ്രവേശിച്ചു. കുടുംബസംഗമങ്ങളും സെലിബ്രിറ്റികൾ പങ്കെടുക്കുന്ന ആഘോഷങ്ങളുടെ വാരാന്ത്യകാഴ്ചകളും പതിവായിമാറി.
മാഗസിനുകൾ പുറത്തിറക്കിയും അവാർഡുകൾ ഏർപ്പെടുത്തിയും പ്രവാസജീവിതത്തിൽ വ്യക്തമായ ഇടപെടൽ നടത്തി. മുഖ്യധാരാസംഘടനകളെ പിന്നിലാക്കുന്ന തരത്തിലായിരുന്നു പലപ്പോഴും അവയുടെ പ്രവർത്തനങ്ങൾ. പാർട്ടി മത– സാമൂഹിക ചിന്തകൾക്കതീതമായിരുന്നു അധിക കൂട്ടായ്മകളും. നാടിെൻറ പ്രശ്നങ്ങളിൽ അവർ ഒന്നിച്ചിരുന്ന് പരിഹാരങ്ങൾ പങ്കിട്ടു.
സർക്കാർ സംവിധാനങ്ങളുടെ സഹായത്തിനായി കാത്തുനിൽക്കാതെ സാമ്പത്തികമായി സഹായിച്ചു, നിരവധിയാളുകളുടെ പ്രശ്നങ്ങൾ പരിഹരിക്കാനും ഒരായിരം അധരങ്ങളിൽ പുഞ്ചിരി വിടർത്താനും ഈ കൂട്ടായ്മകൾക്ക് കഴിഞ്ഞു. വിദ്യാഭ്യാസരംഗത്തും സാമൂഹിക ജീവിതത്തിലും നാട്ടിൻപുറങ്ങളിൽ വലിയ പ്രതികരണങ്ങളാണ് അവ സൃഷ്്ടിച്ചത്. 'ഇത്തരം നൂറുകണക്കിന് കൂട്ടായ്മകളുടെ സേവനം പ്രവാസികൾക്കും നാട്ടിലുള്ളവർക്കും വലിയൊരു താങ്ങായിരുന്നു'വെന്ന് ആദ്യകാല സാമൂഹിക പ്രവർത്തകനായ സൈനുൽ ആബിദീൻ പറഞ്ഞു.
'സാമ്പത്തിക മാന്ദ്യവും പ്രായോജനകരായ ചെറുകിട സ്ഥാപനങ്ങളുടെ തകർച്ചയും മാത്രമല്ല, പുതുതലമുറയുടെ മാറുന്ന അഭിരുചികളും ഒരളവോളം ഈ അവസ്ഥക്ക് കാരണമായിട്ടുണ്ട്'. 'ചെറുതോ വലുതോ ആയ ഏതൊരു കൂട്ടായ്മയുടെയും ശക്തി അതിലെ അംഗങ്ങളാണെന്നും അവരുടെ വിടവാങ്ങൽ കടുത്ത ആഘാതമാണ് സൃഷ്ടിക്കുക'യെന്നും പയ്യന്നൂർ സൗഹൃദവേദി പ്രസിഡൻറ് ഗോപി പയ്യന്നൂർ പറഞ്ഞു.
'നിതാഖാത്ത് നടപ്പിലായതോടെ പ്രവാസികളുടെയും കുടുംബങ്ങളുടെയും വലിയ തോതിലുള്ള ഒഴിച്ചുപോക്കിനാണ് റിയാദ് സാക്ഷ്യംവഹിച്ചത്. കോവിഡിെൻറ വരവോടെ എല്ലാ കൂടിച്ചേരലുകൾക്കും അന്ത്യമായി' അദ്ദേഹം പറഞ്ഞു. പ്രാദേശിക കൂട്ടായ്മകളും ചെറിയ സാംസ്കാരിക വേദികളും തങ്ങളുടെ ചരിത്രപരമായ ദൗത്യം നിർവഹിച്ചുവെന്നും കോവിഡാനന്തര കാലത്ത് പുതിയ സങ്കേതങ്ങൾ ഉപയോഗിച്ച് പ്രവാസികൾ സാമൂഹിക ബാധ്യതകൾ നിർവഹിക്കുമെന്നും സാമൂഹിക പ്രവർത്തകനായ ഹരികൃഷ്ണൻ പ്രത്യാശ പ്രകടിപ്പിച്ചു.
കേരളീയസമൂഹത്തിന് ഒരിക്കലും തങ്ങളുടെ മേച്ചിൽപുറങ്ങളിൽ പ്രതികരണശേഷി ഇല്ലാതെ കഴിഞ്ഞുകൂടാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവാസമനസ്സുകളിൽ കാരുണ്യത്തിെൻറ ഉറവ നിലനിർത്തുകയും നിരവധി മനുഷ്യരുടെ ജീവിതത്തിന് സാന്ത്വനം പകരുകയും ചെയ്ത പ്രാദേശിക കൂട്ടായ്മകൾ ചരിത്രത്തിെൻറ ഭാഗമായെന്നുവേണം കരുതാൻ. ഒരു തിരിച്ചുവരവിെൻറയോ അതിജീവനത്തിെൻറയോ സൂചനകളൊന്നും കാണുന്നില്ല. എല്ലാം അനിവാര്യമായ മാറ്റങ്ങൾ മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.