ആട്ടിടയന്മാർക്കും ഭക്ഷ്യകിറ്റുകളെത്തിച്ച് ഹഫർ അൽ ബാത്തിൻ ഒ.െഎ.സി.സി
text_fieldsദമ്മാം: ഹഫർ അൽ ബാത്തിനിലെ ഉൾപ്രദേശങ്ങളിലെ മരുഭൂമിയിൽ ജോലിചെയ്യുന്ന ആട്ടിടയന്മാരുൾപ്പെടെയുള്ള പ്രവാസികൾക്ക് ഒ.ഐ.സി.സി ഹഫർ അൽ ബാത്തിൻ ഏരിയ കമ്മിറ്റി റമദാൻ ഭക്ഷ്യ കിറ്റുകൾ എത്തിച്ചുകൊടുത്തു. പ്രമുഖ സ്വർണ വ്യാപാര സ്ഥാപനമായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഒ.ഐ.സി.സി ദമ്മാം റീജനൽ കമ്മിറ്റിക്ക് നൽകിയ റമദാൻ ഭക്ഷ്യക്കിറ്റുകൾ വിവിധ ജില്ല, ഏരിയ വനിത വേദി കമ്മിറ്റികളിലൂടെയാണ് റീജനൽ കമ്മിറ്റി വിതരണം ചെയ്തത്.
കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കിറ്റുകൾ അർഹരായവർക്ക് എത്തിക്കാൻ നേതൃത്വം നൽകിയ ഹഫർ ബാത്തിൻ ഏരിയ കമ്മിറ്റി പ്രസിഡൻറ് സലിം കീരിക്കാടൻ, വൈസ് പ്രസിഡൻറ് അലി വലത്തിൽ, ജനറൽ സെക്രട്ടറി ക്ലിേൻറാ ജോസ്, ജീവകാരുണ്യ വിഭാഗം സെക്രട്ടറി സാബു സി. തോമസ്, ട്രഷറർ ജോബി ആൻറണി, നിർവാഹക സമിതിയംഗങ്ങളായ ഷിനാജ്, സാജൻ ചാക്കോ എന്നിവരെ ഒ.ഐ.സി. സി ദമ്മാം റീജനൽ കമ്മിറ്റി അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.