ഫൈസൽ അൽ-അത്വി: റഷ്യയിൽനിന്ന് ബിരുദം നേടുന്ന ആദ്യ സൗദി പൈലറ്റ്
text_fieldsജുബൈൽ: റഷ്യൻ എയർഫോഴ്‌സ് അക്കാദമിയിൽനിന്ന് ബിരുദം നേടുന്ന ആദ്യ സൗദി പൈലറ്റ് എന്ന ബഹുമതി ഫൈസൽ അൽ-അത്വിക്ക് സ്വന്തം. പ്രഫ. സുക്കോവ്‌സ്‌കിയുടെയും യൂറി ഗഗാറിന്റെയും പേരിലുള്ള റഷ്യൻ എയർഫോഴ്‌സ് അക്കാദമിയിൽനിന്നാണ് ഫൈസൽ പൈലറ്റ് ബിരുദം കരസ്ഥമാക്കിയത്. 11 ബിരുദധാരികൾക്ക് ഓണേഴ്‌സോടുകൂടിയ ഡിപ്ലോമയും സ്വർണ മെഡലും ലഭിച്ചപ്പോൾ 55 ബിരുദധാരികൾ ഓണേഴ്‌സോടെ ഡിപ്ലോമ നേടി 400 പൈലറ്റുമാരാണ് പരിശീലനം പൂർത്തിയാക്കിയത്.
റഷ്യൻ പ്രതിരോധമന്ത്രാലയം നടത്തുന്ന ഉന്നത വിദ്യാഭ്യാസത്തിനുള്ള റഷ്യൻ സൈനിക സ്ഥാപനമാണ് എയർഫോഴ്‌സ് അക്കാദമി. ചടങ്ങിൽ റഷ്യൻ എയ്‌റോസ്‌പേസ് ഫോഴ്‌സിന്റെ ഡെപ്യൂട്ടി കമാൻഡർ ലഫ്റ്റനന്റ് ജനറൽ സെർജി ഡ്രോനോവ്, ലെഫ്റ്റനന്റ് ജനറൽ അലക്‌സാണ്ടർ മക്‌സിംത്‌സെവ് എന്നിവർ പങ്കെടുത്തു.അൽ-അത്വിയുടെ പിതാവ് തന്റെ മകന്റെ ബിരുദദാനത്തിൽ സന്തോഷവും അഭിമാനവും പ്രകടിപ്പിച്ചു. സൗദി യുവാക്കൾക്ക് തങ്ങളുടെ വിദ്യാഭ്യാസം പിന്തുടരാൻ അവസരം നൽകിയതിന് സൽമാൻ രാജാവിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ, പ്രതിരോധമന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ എന്നിവർക്ക് നന്ദി പറഞ്ഞു.
2017ൽ കോഴ്‌സിന് ചേർന്നശേഷം ഈ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ബിരുദം നേടിയ ആദ്യ ബാച്ച് പൈലറ്റുമാരാണിത്. 2008ൽ സുക്കോവ്സ്‌കി എയർഫോഴ്‌സ് എൻജിനീയറിങ് അക്കാദമിയും ഗഗാറിൻ എയർഫോഴ്‌സ് അക്കാദമിയും ലയിച്ചശേഷമാണ് അക്കാദമി സ്ഥാപിതമായത്. ഗഗാറിൻ അക്കാദമി ഉയർന്ന റാങ്കിങ് കമാൻഡിങ് ഓഫിസർമാരെ തയാറാക്കുന്നതിൽ മുന്നേറിയപ്പോൾ സുക്കോവ്സ്കി അക്കാദമി ഏവിയേഷൻ എൻജിനീയറിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.