റിയാദിൽ ഫാൽകൻ മേള ശനിയാഴ്ച മുതൽ
text_fieldsറിയാദ്: പ്രാപ്പിടിയന്‍ പക്ഷികളുടെ (ഫാൽകൻ) മേള റിയാദിൽ വരുന്ന ശനിയാഴ്ച ആരംഭിക്കും. സെപ്റ്റംബർ അഞ്ച് വരെ നീളുന്ന ഒരുമാസത്തെ മേളയിൽ ഫാൽകൻ പക്ഷികളുടെ പ്രദർശനവും മത്സരവും ലേല വിൽപനയും നടക്കും.
റിയാദ് നഗരത്തിെൻറ വടക്കുഭാഗത്തെ മൽഹമാണ് മേള നഗരി. സൗദി ഫാൽകൻസ് ക്ലബ് ആണ് സംഘാടകർ.
ക്ലബിെൻറ മൽഹമിലെ ആസ്ഥാനത്താണ് മേളക്ക് അരെങ്ങാരുങ്ങുന്നത്. ലോകോത്തര മേളയാണ് ഇവിടെ എല്ലാവർഷവും നടക്കുന്നത്.
പ്രാപ്പിടിയൻ പക്ഷി പ്രിയരായ വിദേശികളും സ്വദേശികളും മേളയിലെത്തും. മേഖലയിലെ ആദ്യത്തെ അന്താരാഷ്ട്ര ലേല വിൽപനയാണ് മേളയിൽ ഫാൽകനുകൾക്ക് വേണ്ടി സംഘടിപ്പിക്കുന്നതെന്ന് സൗദി ഫാൽകൻസ് ക്ലബ് വക്താവ് വലീദ് അൽ-തവീൽ പറഞ്ഞു.
ഏറ്റവും മികച്ചതും വേഗമേറിയതുമായ പ്രാപ്പിടിയൻ പക്ഷികളാണ് മേളയിൽ എത്തുക. ഇൗ രംഗവുമായി ബന്ധപ്പെട്ട വ്യവസായ വളർച്ചയെ പ്രോത്സാഹിപ്പിക്കാനും ഇൗ മേഖലയിലേക്ക് പുതിയ നിക്ഷേപങ്ങൾ ആകർഷിക്കാനും മേള മികച്ച അവസരമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.