Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ്​ ബാധിച്ച്​...

കോവിഡ്​ ബാധിച്ച്​ മരിച്ചയാളുടെ കുടുംബത്തിന്​ ധനസഹായം നൽകി

text_fields
bookmark_border
കോവിഡ്​ ബാധിച്ച്​ മരിച്ചയാളുടെ കുടുംബത്തിന്​ ധനസഹായം നൽകി
cancel
camera_alt

കോവിഡ്​ ബാധിച്ച്​ മരിച്ചയാളുടെ കുടുംബത്തിന്​ ധനസഹായമെത്തിക്കാൻ വേ ഓഫ് ലൈഫ് റിയാദ് ഭാരവാഹികൾ തുക കൈമാറുന്നു

റിയാദ്​: കോവിഡ്​ ബാധിച്ച്​ മരിച്ചയാളുടെ കുടുംബത്തിന്​ റിയാദിലെ ഇന്ത്യൻ ഡ്രൈവർമാരുടെ കൂട്ടായ്മയായ 'വേ ഓഫ് ലൈഫ് റിയാദ്' എന്ന സംഘടന ധനസഹായം നൽകി. കൂട്ടായ്മയിലെ അംഗമായ കർണാടക സ്വദേശി മുഹിയുദ്ദീൻ ശരീഫ് (അബ്ദുൽ അസീസി)ന്‍റെ കുടുംബത്തിനാണ്​ സഹായം നൽകിയത്​.

അവധിക്ക്​ നാട്ടി​ൽ പോയപ്പോൾ കോവിഡ്​ ബാധിച്ച്​ കഴിഞ്ഞ വർഷം മെയ്​ 21നാണ്​ മരിച്ചത്​. രണ്ട് കുട്ടികൾ അടങ്ങുന്ന ഒരു സാധാരണ നിർധന കുടുംബം ഇതോടെ നിരാലംബമായി മാറി. കുടുംബത്തിന് ഒരു ആശ്വാസമെന്ന നിലയിൽ വേ ഓഫ് ലൈഫ് കമ്മിറ്റി പ്രസിഡന്‍റ്​ ബിൻഷാദ്, സെക്രട്ടറി ഷം ലാൽ, ട്രഷറർ ശൈഖ്​ മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിൽ 2,74000 രൂപ സമാഹരിച്ച്​ കുടുംബത്തിന്​ നൽകുകയായിരുന്നു.

കമ്മിറ്റി അംഗങ്ങളായ മുജീബ്, സിദ്ദീഖ്, അബ്ദുറസാഖ്, അസീസ്, സുമേഷ്, റഫീഖ്, റഷീദ്, ഫവാസ്, ബബീഷ് എന്നിവരും ഈ പ്രവർത്തനത്തിൽ പ​ങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid deathsaudi arabiaway of lifeorganization
Next Story