സംസ്കാരത്തിന്റെ ആദ്യ പാഠം കുടുംബത്തിൽനിന്ന് -വിസ്ഡം ജെ.ഡി.സി.സി
text_fieldsജിദ്ദ: സെപ്റ്റംബർ 27 ന് ജിദ്ദയിൽ വിസ്ഡം ജെ.ഡി.സി.സി സംഘടിപ്പിക്കുന്ന ഫാമിലി കോൺഫറൻസിന്റെ ഭാഗമായി പ്രബോധക സംഗമം നടന്നു. ലഹരി തീർക്കുന്ന അപകടം ചെറുതല്ലെന്നും രക്തബന്ധങ്ങൾക്കിടയിലെ രക്തച്ചൊരിച്ചിലുകൾ ഒറ്റപ്പെട്ട സംഭവവുമല്ലെന്നും സംഗമം അഭിപ്രയപ്പെട്ടു. 'വിശ്വാസ വിശുദ്ധി സംതൃപ്ത കുടുംബം' എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ഫാമിലി കോൺഫറൻസിന്റെ ഭാഗമായി വിവിധ പ്രവർത്തന പദ്ധതികൾക്ക് സംഗമം രൂപം നൽകി.
സന്ദേശ രേഖാ വിതരണം ഓഗസ്റ്റ് 22, 23, 24, സെപ്റ്റംബർ 19 മുതൽ 26 വരെ നടക്കും. പ്രബോധക സംഗമത്തിൽ ഷറഫിയ, ഖാലിദ് ഇബ്നു വലീദ്, ബവാദി, അസീസിയ, മഹ്ജർ, സാമിർ, റാബക്, കിലോ 14 ഏരിയകളിലെ ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു. ഫൈസൽ വാഴക്കാട്, ഡോ. റിയാസ്, റഫീഖ് സുല്ലമി, റഫീഖ് അലി ഇരിവേറ്റി തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. നബീൽ പാലപ്പെറ്റ, റൗനക്, ജുഷീർ, റഈസ് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.