Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസി​ജി ജി​ദ്ദ...

സി​ജി ജി​ദ്ദ ചാ​പ്റ്റ​റും അ​നു​ബ​ന്ധ സം​ഘ​ട​ന​ക​ളും ഫാ​മി​ലി മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
trophy
cancel
camera_alt

സി​ജി ജി​ദ്ദ ചാ​പ്റ്റ​റും അ​നു​ബ​ന്ധ സം​ഘ​ട​ന​ക​ളും സം​ഘ​ടി​പ്പി​ച്ച ഫാ​മി​ലി മീ​റ്റി​ലെ മ​ത്സ​ര​ങ്ങ​ളി​ൽ ജേ​താ​ക്ക​ളാ​യ ടീം ​ക്യ​പ്റ്റ​ൻ ഡോ. ​നി​ഖി​ത ഫ​സ​ൽ, ഡോ. ​ഫൈ​സ​ലി​ല്‍ നി​ന്നും ട്രോ​ഫി ഏ​റ്റു​വാ​ങ്ങു​ന്നു

ജി​ദ്ദ: സെ​ന്‍റ​ര്‍ ഫോ​ര്‍ ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ആ​ൻ​ഡ് ഗൈ​ഡ​ന്‍സ് ഇ​ന്ത്യ (സി​ജി) ജി​ദ്ദ ചാ​പ്റ്റ​ർ, ബി​സി​ന​സ് ഇ​നീ​ഷ്യേ​റ്റി​വ് ഗ്രൂ​പ്‌, ക്രി​യേ​റ്റി​വ്‌ ലീ​ഡ​ർ​ഷി​പ് പ്രോ​ഗ്രാം, സി​ജി വി​മ​ൻ ക​ല​ക്ടി​വ്‌, സി​ജി യൂ​ത്ത്‌ വി​ങ് എ​ക്സി.​അം​ഗ​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളും ചേ​ർ​ന്ന് മൗ​ണ്ട്‌ ബ്രീ​സ്‌ വി​ല്ല​യി​ൽ ഫാ​മി​ലി മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു.

സ്പോ​ര്‍ട്സ്, വി​നോ​ദ മ​ത്സ​ര​ങ്ങ​ളു​ടെ സ​മാ​പ​ന​വും ഗ​സ​ല്‍ സ​ന്ധ്യ​യും പ​രി​പാ​ടി​യി​ൽ അ​ര​ങ്ങേ​റി. ബി​സി​ന​സ് മേ​ഖ​ല​യി​ല്‍ മി​ക​വ് പ്ര​ക​ടി​പ്പി​ച്ച​തി​ന് മീ​ഡി​യ​വ​ണ്‍ ടി.​വി ചാ​ന​ല്‍ ന​ല്‍കി​യ അ​വാ​ര്‍ഡ് ജേ​താ​ക്ക​ളാ​യ ബ്രീ​സ് എ​യ​ര്‍ക​ണ്ടീ​ഷ​നി​ങ് ചെ​യ​ര്‍മാ​ന്‍ കെ.​എം. റി​യാ​സ്, അ​റേ​ബ്യ​ന്‍ ഹൊ​റി​സോ​ണ്‍ ചെ​യ​ര്‍മാ​ന്‍ ശാ​ക്കി​ര്‍ ഹു​സൈ​ന്‍, ഹാ​ന്‍സ് ആ​ൻ​ഡ് പാ​ര്‍ട്നേ​ഴ്സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ന​ജീ​ബ് മു​സ്‍ലി​യാ​ര​ക​ത്ത്.

അ​ല്‍ ഹാ​സ്മി ഇ​ന്റ​ർ​നാ​ഷ​ന​ല്‍ സി.​ഇ.​ഒ എം.​പി അ​ബ്ദു​ല്‍ ഗ​ഫൂ​ർ, പ്രീ​മി​യം ഇ​ഖാ​മ ക​ര​സ്ഥ​മാ​ക്കി​യ ഉ​നൈ​സ് ചെ​റു​മ​ല എ​ന്നി​വ​ര്‍ക്ക് കെ.​എം മു​സ്ത​ഫ, കെ.​ടി അ​ബൂ​ബ​ക്ക​ര്‍, എ​ന്‍ജി. മു​ഹ​മ്മ​ദ് കു​ഞ്ഞി, മു​ഹ​മ്മ​ദ് ബൈ​ജു, റ​ഷീ​ദ് അ​മീ​ർ, അ​ഡ്വ. ഫി​റോ​സ്‌ എ​ന്നി​വ​ര്‍ ചേ​ര്‍ന്ന് ഉ​പ​ഹാ​ര​ങ്ങ​ള്‍ സ​മ്മാ​നി​ച്ചു. സി​ജി ചാ​പ്റ്റ​ര്‍ ചെ​യ​ര്‍മാ​ന്‍ എ​ന്‍ജി. മു​ഹ​മ്മ​ദ് കു​ഞ്ഞി അ​വാ​ര്‍ഡ് വി​ത​ര​ണ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കു​ട്ടി​ക​ള്‍ക്കും മു​തി​ര്‍ന്ന​വ​ര്‍ക്കു​മു​ള്ള വ്യ​ത്യ​സ്ത​മാ​യ പ​രി​പാ​ടി​ക​ള്‍ അ​ഷ്ഫാ​ഖ് മേ​ലെ​ക​ണ്ടി, ആ​യി​ഷ റ​ന്‍സി, മു​ഹ​മ്മ​ദ് സ​ജീ​ര്‍, സ​പ്ന സി​ക​ന്ദ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്നു. പു​രു​ഷ​ന്മാ​ർ​ക്കും കു​ട്ടി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കും വ്യ​ത്യ​സ്ത കാ​റ്റ​ഗ​റി​ക​ളാ​ക്കി ന​ട​ന്ന സൈ​ക്ലി​ഗ​ങ്, ബൗ​ളി​ങ് , ബാ​ഡ്മി​ന്റ​ൺ, ചെ​സ് എ​ന്നീ മ​ത്സ​ര​ങ്ങ​ളി​ൽ ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​സ് ട്രോ​ഫി ക​ര​സ്ഥ​മാ​ക്കി​യ ‌ ടീം ​ക്യാ​പ്റ്റ​ൻ ഡോ. ​നി​ഖി​ത ഫ​സ​ൽ, ഡോ. ​ഫൈ​സ​ലി​ല്‍ നി​ന്നും ട്രോ​ഫി ഏ​റ്റു വാ​ങ്ങി.

മ​റ്റ്‌ മ​ൽ​സ​ര​വി​ജ​യി​ക​ൾ​ക്ക്‌, ഫ​സ്‍ലി​ന്‍ അ​ബ്ദു ഖാ​ദ​ർ, ഫ​വാ​സ്‌ കാ​ട​പു​റ​ത്ത്‌, റ​ഫീ​ഖ്‌ പേ​രോ​ൾ, അ​നീ​സ ബൈ​ജു, റൂ​ബി സ​മീ​ർ, ന​ബീ​ല റ​ഫ്സി​ന എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. സി​ക്ക​ന്ദ​ര്‍, മി​ര്‍സ ശ​രി​ഫ്, കെ.​ടി അ​ബൂ​ബ​ക്ക​ര്‍, ഡൊ. ​സി.​കെ മു​ഹ​മ്മ​ദ് ഫൈ​സ​ല്‍ എ​ന്നി​വ​ര്‍ ഗ​സ​ല്‍ പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ചു. ഡോ. ​റ​ഷ മു​ഖ്യ അ​വ​താ​ര​ക​യാ​യി​രു​ന്നു. അ​ബ്ദു​ല്‍ ഹ​കീം ന​ന്ദി പ​റ​ഞ്ഞു. ഓ​വു​ങ്ങ​ല്‍ മു​ഹ​മ്മ​ദ​ലി ഖു​ര്‍ആ​ന്‍ പാ​രാ​യ​ണം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News
News Summary - Family Meet organized by Cigi Jeddah Chapter and other Organizations
Next Story