കുടുംബ സംഗമം
text_fieldsമദീന: മദീന മലയാളി മാർഷൽ ആർട്സ് ഫാമിലി കൂട്ടായ്മ കുടുംബസംഗമം സംഘടിപ്പിച്ചു. ഇസ്തിറാഹ താക്കോമയിൽ വെള്ളിയാഴ്ച ഉച്ചക്കുശേഷം കുട്ടികളുടെ വിവിധ ഇനം കലാ കായിക പരിപാടികളോടെ ആരംഭിച്ച ഫാമിലി മീറ്റ് രാത്രി രണ്ടോടെ സമാപിച്ചു. ചാക്ക് റേസ്, ലെമൺ സ്പൂൺ, മ്യൂസിക് ചെയർ, പുഷ് അപ്, തവളച്ചാട്ടം തുടങ്ങിയ രസകരമായ പരിപാടികൾ കുട്ടികൾക്ക് ഏറെ ആവേശം നൽകി. അവസാനം നടന്ന കൾചറൽ പ്രോഗ്രാം മദീനയിലെ അറിയപ്പെടുന്ന ഗായകൻ അജ്മൽ മൂഴിക്കൽ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വിവിധ ഇനം കലാപരിപാടികൾ ഫാമിലി മീറ്റിന് കൊഴുപ്പേകി. അജ്മൽ മൂഴിക്കൽ ഷാനവാസ്, ഹബീബ്, മുജീബ്, അബ്ദുസലാം, ഷാനിജ് തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു.
മാസ്റ്റർ അൻവർഷ വളാഞ്ചേരിയുടെ നേതൃത്വത്തിൽ കരാട്ടേ ഡെമോ, കുട്ടികളുടെ ഫൈറ്റിങ്, വൈറ്റ് ബെൽറ്റ്, യെലോ ബെൽറ്റും തമ്മിലുള്ള വടംവലി മത്സരവും നടന്നു. കരാട്ടേ മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികൾക്കു മെഡൽ വിതരണവും കലാ കായിക പരിപാടികളിൽ പങ്കെടുത്ത കുട്ടികൾക്ക് സമ്മാന വിതരണവും നടന്നു. ആസിഫ്, ഷിയാസ്, അബ്ദുറസാഖ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. കോഓഡിനേറ്റർ ഇർഷാദ് പരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.