തിരുവനന്തപുരം ജില്ല പ്രവാസി കൂട്ടായ്മ കുടുംബ സംഗമം
text_fieldsറിയാദ്: തിരുവനന്തപുരം ജില്ല പ്രവാസി കൂട്ടായ്മ (ട്രിവ റിയാദ്) കുടുംബ സംഗമം സംഘടിപ്പിച്ചു. റിയാദ് എക്സിറ്റ് 18 ലെ ഇസ്തിറാഹയിൽ നടന്ന പരിപാടിയിൽ ബാർബിക്യു നൃത്ത സംഗീത വിരുന്ന് അരങ്ങേറി.
ട്രിവ കലാകാരന്മാർ നടത്തിയ സംഗീതവിരുന്ന് ഏറെ ശ്രദ്ധേയമായി. ചെറിയ പെരുന്നാൾ അവധിക്ക് ട്രിവയുടെ വാർഷികം നടത്തുമെന്ന് പ്രസിഡന്റ് നിഷാദ് ആലംകോട് സാംസ്കാരിക പരിപാടിയിൽ അറിയിച്ചു. വ്യത്യസ്തങ്ങളായ നിരവധി പ്രവർത്തനങ്ങൾ റിയാദിലും നാട്ടിലുമായി ചെയ്യാൻ കഴിഞ്ഞുവെന്ന് ചടങ്ങിൽ സംസാരിച്ച ഭാരവാഹികൾ പറഞ്ഞു. തണുപ്പുകാലത്തെ പ്രധാന വിനോദങ്ങളിലൊന്നായ 'ബാർബിക്യു' പരിപാടിക്ക് ഏറെ മാറ്റുകൂട്ടി. തുടർന്ന് നടന്ന സംഗീതപരിപാടിയിൽ ജിബിൻ അഷ്റഫ് അവതാരകനായി. ഷാൻ പെരുമ്പാവൂർ, സഫ ഷിറാസ്, ആൻഡ്രിയ, ധന്യ, ലിജു, ടോണി, അൽത്താഫ്, ലിജു എന്നിവർ ഗാനം ആലപിച്ചു. ഷാഹിന ടീച്ചറുടെ നേതൃത്വത്തിൽ ഒപ്പന, സിനിമാറ്റിക് ഡാൻസ് എന്നിവയും അരങ്ങേറി. പരിപാടിയിൽ പ്രസിഡന്റ് നിഷാദ് ആലംകോട് അധ്യക്ഷത വഹിച്ചു. സജീർ പൂന്തുറ, ജഹാംഗീർ ആലംകോട്, റഫീഖ് വെമ്പായം, സഫീർ കുളമുട്ടം, ഷിറാസ് പരമ്പിപ്പാലം, നബീൽ തിരുവനന്തപുരം, റജീബ് ആലംകോട്, റൗഫ് കുളമുട്ടം, നിസാം വടശ്ശേരിക്കോണം, ഷിബിൻലാൽ കിളിമാനൂർ, മാഹീൻ കണിയാപുരം, ഫൈസൽ വക്കം, വിജയൻ നെയ്യാറ്റിൻകര, ഷിബിൻ അക്ബർ, ഷഫീക് അക്ബർ, ജലീൽ കണിയാപുരം, കുഞ്ഞുമോൻ, സുധീർ കൊക്കര തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി റാസി കോരാണി സ്വാഗതവും പ്രോഗ്രാം കൺവീനർ ഷഹനാസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.