പ്രശസ്ത സൗദി സാഹിത്യകാരൻ മുഹമ്മദ് അൽവാൻ അന്തരിച്ചു
text_fieldsജിദ്ദ: സൗദി അറേബ്യയിലെ പ്രശസ്ത എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനും പത്രപ്രവർത്തകനും മുൻ ഗവൺമെൻറ് ഉന്നതോദ്യോഗസ്ഥനുമായ മുഹമ്മദ് അൽവാൻ അന്തരിച്ചു. 73 വയസ്സായിരുന്നു.
1950ൽ അബഹയിലാണ് ജനനം. 1974ൽ കിങ് സഉൗദ് യൂനിവേഴ്‌സിറ്റിയിലെ കോളജ് ഓഫ് ആർട്‌സിൽ നിന്ന് അറബി സാഹിത്യത്തിൽ ബിരുദം നേടി. നോവലിസ്റ്റും കഥാകൃത്തുമായാണ് അദ്ദേഹം അറിയപ്പെട്ടത്. നിരവധി പുസ്തകങ്ങളും ചെറുകഥാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വർഷങ്ങളോളം ‘അൽയമാമ’ മാസികയുടെയും ‘അൽറിയാദ്’ പത്രത്തിെൻറയും സാംസ്കാരിക പേജുകളുടെ ചുമതല വഹിച്ചു.
സാഹിത്യ ക്ലബ്ബുകളിലും കലാസാംസ്കാരിക സംഘടനകളിലും കഥാസായാഹ്നങ്ങളിലും സ്ഥിരമായി പങ്കെടുത്തിരുന്നു. അസീർ ഫൗണ്ടേഷൻ ഫോർ പ്രസ് ആൻഡ് പബ്ലിഷിങ്ങിെൻറ സ്ഥാപക അംഗമാണ്. സൗദി വാർത്താ മന്ത്രാലയത്തിലാണ് ഔദ്യോഗിക ജീവിതത്തിന് തുടക്കം. ക്രമേണ ആഭ്യന്തര വിവര കാര്യങ്ങളുടെ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ആയി ഉയർന്നു.
അദ്ദേഹത്തിെൻറ നിര്യാണത്തിൽ സാഹിത്യ സാംസ്കാരിക രംഗങ്ങളിലെ നിരവധിപേർ അനുശോചിച്ചു. ഉന്നത ധാർമികതയുടെയും നിരവധി സാഹിത്യകൃതികളുടെയും ശ്രദ്ധേയമായ പാരമ്പര്യം അവശേഷിപ്പിച്ചുകൊണ്ടാണ് എഴുത്തുകാരൻ മുഹമ്മദ് അലി അൽവാൻ വിടപറഞ്ഞതെന്ന് വാർത്താവിതരണ മന്ത്രി സൽമാൻ അൽ ദോസരി അനുശോചന സന്ദേശത്തിൽ പറഞ്ഞു. മാധ്യമങ്ങൾക്കും സാംസ്കാരിക സമൂഹത്തിനും വലിയ നഷ്ടമാണ്. അദ്ദേഹത്തിെൻറ കുടുംബത്തിനും സ്നേഹിതർക്കും ഞങ്ങൾ അഗാധമായ അനുശോചനം അറിയിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.