എം.ഇ.എസ് യാത്രയയപ്പ്
text_fieldsറിയാദ്: എം.ഇ.എസ് റിയാദ് ചാപ്റ്റർ നിർവാഹക സമിതി അംഗവും നിലവിലെ സ്കോളർഷിപ് കമ്മിറ്റി അംഗവുമായ ആലപ്പുഴ വളഞ്ഞവഴി സ്വദേശിയും ഹെർഫി ഫുഡ് കമ്പനിയിലെ ജീവനക്കാരനുമായ സൈഫുദ്ദീൻ വിളക്കേഴത്തിന് ചാപ്റ്റർ യാത്രയയപ്പ് നൽകി. അൽ-വലീദ് ഇസ്തിറാഹയിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് സത്താർ കായംകുളം ആമുഖപ്രഭാഷണം നടത്തി. പ്രസിഡന്റ് ടി.എം. അഹമ്മദ് കോയ അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി അംഗങ്ങളായ ഹുസൈൻ അലി, മുഹമ്മദ് ഇക്ബാൽ, നിസാർ അഹമ്മദ്, ഭാരവാഹികളായ അൻവർ ഐദീദ്, മുഹിയുദ്ദീൻ സഗീർ, ഡോ. അബ്ദുൽ അസീസ്, ഹബീബ് പിച്ചൻ, മുഹമ്മദ് ഖാൻ പത്തനംതിട്ട, നവാസ് റഷീദ്, സലീം പള്ളിയിൽ, മുഹമ്മദ് നിഷാൻ, മുജീബ് മൂത്താട്ട്, നാസർ ഒതായി എന്നിവർ സംസാരിച്ചു.
അബ്ദുറഹിമാൻ മറായി, അബ്ദുൽ ഖാദിർ, ഷഫീഖ്, അബ്ദുൽ സലാം ഇടുക്കി, യതി മുഹമ്മദ്, സുഹാസ്, ഷനോജ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. പ്രസിഡന്റ് അഹമ്മദ് കോയ ഉപഹാരം കൈമാറി. സൈഫുദ്ദീൻ വിളക്കേഴം യാത്രയയപ്പിന് നന്ദി പറഞ്ഞു. ജനറൽ സെക്രട്ടറി സൈനുൽ ആബിദ് സ്വാഗതവും ട്രഷറർ ഫൈസൽ പൂനൂർ നന്ദിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.