32 വർഷത്തിനൊടുവിൽ ഉമർ പുളിക്കത്തൊടി മടങ്ങുന്നു
text_fieldsജിദ്ദ: 32 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് ഉമർ പുളിക്കത്തൊടി നാട്ടിലേക്ക് മടങ്ങുന്നു. മലപ്പുറം മേൽമുറി അധികാരിത്തൊടി സ്വദേശിയാണ്. 27 വർഷം അബ്ദുല്ലത്തീഫ് ജമീൽ ഇലക്ട്രോണിക്സ് കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു. അഞ്ച് വർഷത്തോളം റബാബ് അൽജറാഹ്, സൗദി കൺസ്ട്രക്ഷൻ, സൗദി ഫാൽ തുടങ്ങിയ കമ്പനികളിൽ ജോലി ചെയ്തതിന് ശേഷമാണ് അബ്ദുല്ലത്തീഫ് ജമീൽ കമ്പനിയിൽ എത്തിയത്.
ആദ്യം ഐ.ടി ഡിപ്പാർട്ട്മെൻറിലായിരുന്നു. തുടർന്ന് വിവിധ സെക്ഷനുകളിൽ ജോലി ചെയ്തതിന് ശേഷമാണ് ക്രെഡിറ്റ് അഡ്മിനിസ്ട്രേറ്റർ ആയിട്ട് വിരമിക്കുന്നത്. മേൽമുറി സൗദി പ്രവാസി കൂട്ടായ്മയുടെ (എം.എസ്.പി.കെ) മുഖ്യ രക്ഷാധികാരിയായിരുന്നു. കൂട്ടായ്മയുടെ സ്ഥാപകാംഗവും ദീർഘകാലം രക്ഷാധികാരിയുമായ ഉമർ കെ.എം.സി.സി ഹയ്യു സഫ ഏരിയ വൈസ് പ്രസിഡൻറാണ്. ഭാര്യ: സൈഫുന്നീസ.മക്കൾ: സാഹിർ, സാഹിദ് (ഇരുവരും ജിദ്ദ), അബ്ദുൽ ഹഫീസ്, ഹാഖിബ്, മുക്തദ് (വിദ്യാർഥികൾ). ഈ മാസം അവസാനത്തോടെ നാട്ടിലേക്ക് തിരിക്കും. ബന്ധപ്പെടാവുന്ന നമ്പർ: +966 55 568 3027.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.